ആനപ്പാറയിൽ ഗോസ്പൽ ഫെസ്റ്റ് 2025 കൺവൻഷൻ ഡിസം.18 മുതൽ

ആനപ്പാറയിൽ ഗോസ്പൽ ഫെസ്റ്റ് 2025 കൺവൻഷൻ ഡിസം.18 മുതൽ

തിരുവനന്തപുരം: ആനപ്പാറ എബനേസർ മിഷൻ സഭയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അതിർത്തി ഗ്രാമമായ ആനപ്പാറ,  ചൂഴാൽ ഇഎംസി കൺവൻഷൻ ഗ്രൗണ്ടിൽ ഡിസം.18 മുതൽ 21 ഞായർ വരെ ഗോസ്പൽ ഫെസ്റ്റ് 2025 എന്ന പേരിൽ കൺവൻഷൻ നടക്കും. പാസ്റ്റർ ജോഷ്വാ നെൽസൻ അധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ വർഗീസ് എബ്രഹാം (രാജു മേത്ര), കെ.എ ഏബ്രഹാം,  ജെയിംസ് എം പോൾ, ഷിബു മാത്യു എന്നിവർ പ്രസംഗിക്കും.

പാസ്റ്റർ നിജീഷ് & ബ്രദർ ബ്ലെസ്സൻ ടീം ആരാധന നയിക്കും. വിവരങ്ങൾക്ക്: പാസ്റ്റർ എൻ ബോവസ് &സഭാ വിശ്വാസികൾ : +919486 315154, +91 78250 28809