ഫിലഡല്‍ഫിയയിൽ വാര്‍ഷിക കണ്‍വന്‍ഷനും പുതിയ ആരാധനാലയത്തിന്റെ ഉത്ഘാടനവും

ഫിലഡല്‍ഫിയയിൽ വാര്‍ഷിക കണ്‍വന്‍ഷനും പുതിയ ആരാധനാലയത്തിന്റെ ഉത്ഘാടനവും

വാർത്ത: ജോയി തുമ്പമൺ

ഫിലഡല്‍ഫിയ: 1990ല്‍ ഇന്ത്യാക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഫിലഡല്‍ഫിയാ പട്ടണത്തില്‍ പാസ്റ്റര്‍ വെസ്ലി ഡാനിയേല്‍ ആരംഭിച്ച  ഐപിസി ചര്‍ച്ച് ഓഫ് ഗോഡ് (25 ജക്‌സണ്‍ റോഡ്, വാര്‍മിനിസ്റ്റര്‍, ഫിലാഡല്‍ഫിയാ, യു.എസ്.എ) സഭയുടെ പുതിയതായി വാങ്ങിയ ആരാധനാലയത്തിന്റെ ഉത്ഘാടനവും കൺവൻഷനും മെയ് 23 മുതൽ 25 വരെ നടക്കും.

24നു രാവിലെ 10 ന് ആരാധനാലയത്തിന്റെ ഉത്ഘാടനം പാസ്റ്റര്‍ ജോസഫ് വില്യം നിര്‍വഹിക്കും. എല്ലാ ദിവസവും വൈകിട്ട് പൊതു സമ്മേളനങ്ങള്‍ നടക്കും.

റവ.ജഫീ ജോർജ് (ലണ്ടന്‍) മുഖ്യ പ്രസംഗകനായിരിക്കും. പ്രസിദ്ധ വര്‍ഷിപ്പ് ലീഡറായ പെര്‍സീസ് ജോണ്‍(ഇന്ത്യാ), സാജന്‍ ചാക്കോ(യു.കെ.) എന്നിവരും പങ്കെടുക്കും.

സഭാ ശുശ്രൂഷകൻ പാസ്റ്റര്‍ വെസ്ലി ഡാനിയേല്‍ നേതൃത്വം നല്കും. ഐ.പിസി ഈസ്റ്റേണ്‍ റീജിയനിലെ പ്രമുഖ സഭകളില്‍ ഒന്നാണ് ഈ സഭ.

വിവരങ്ങള്‍ക്ക്: 215 964 1452

Advertisement