ഐപിസി മിഡ്‌വെസ്റ്റ് റീജിയൻ പിവൈപിഎ കൺവൻഷൻ ഹൂസ്റ്റണിൽ
വാർത്ത: ഫിന്നി രാജു, ഹൂസ്റ്റൺ
ഹൂസ്റ്റൺ: ഐപിസി മിഡ്‌വെസ്റ്റ് റീജിയൻ പിവൈപിഎ കൺവൻഷൻ ആഗസ്റ്റ് 30 മുതൽ 31 വരെ ഹൂസ്റ്റണിലെ ഐപിസി ഹെബ്രോൻ സഭയിൽ നടക്കും.
പാസ്റ്റർ ബ്ലിസ്സ് വർഗീസ് (ന്യുയോർക്ക്) പ്രസംഗിക്കും. ശനിയാഴ്ച രാവിലെ 9 മുതൽ താലന്ത് പരിശോധനയും ബാഡ്മിന്റൺ ടൂർണമെന്റും നടക്കും. ടൂർണമെന്റിൽ വിജയിക്ക് $500, റണ്ണർ അപ്പിന് $250 സമ്മാനമായി നൽകും. രജിസ്ട്രേഷൻ ഫീസ് $100 ആണ്. വൈകിട്ട് 6.30 നാണ് പൊതുയോഗം. കൺവൻഷൻ ഞായറാഴ്ച രാവിലെ 9ന് ആരംഭിക്കുന്ന ആരാധനയോടെ സമാപിക്കും.
ഐപിസിയുടെ ഉത്തര അമേരിക്കയിലെ ഏറ്റവും വലിയ റീജിയനുകളിൽ ഒന്നായ മിഡ്‌വെസ്റ്റ് റീജിയൻ ഡാളസ്, ഒക്‌ലഹോമ, ഹൂസ്റ്റൺ, സാൻ അന്റോണിയോ, ഓസ്റ്റിൻ എന്നീ പട്ടണങ്ങളിലായി വ്യാപിച്ച 25 സഭകളുടെ ഐക്യകൂട്ടായ്മയാണ്.
ഷോണി തോമസ് (പ്രസിഡന്റ്), വെസ്ലി ആലുംമൂട്ടിൽ (വൈസ് പ്രസിഡന്റ്), അലൻ ജെയിംസ് (സെക്രട്ടറി), വിന്നി ഫിലിപ്പ് (ജോയിൻറ് സെക്രട്ടറി), റോഷൻ വർഗീസ് (ട്രഷറർ), ജെസ്വിൻ ജെയിംസ് (ടാലന്റ് കോഓർഡിനേറ്റർ), ജസ്റ്റിൻ ജോൺ (സ്പോർട്സ് കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.
വിവരങ്ങൾക്ക്: (972) 814-1213, (832) 352-378

