ചർച്ച് ഓഫ് ഇംഗ്ലണ്ടിന് പുതിയ നായിക; ആദ്യവനിത ആർച്ച് ബിഷപ്പായി ഡാം സാറാ മുല്ലള്ളി
യുകെയിൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭയുടെ നിയുക്ത ആർച്ച് ബിഷപ്പായി ഡാം സാറാ മുല്ലള്ളി. 597 വർഷത്തെ സഭയുടെ ചരിത്രത്തിലെ ആദ്യ വനിത പരമാധ്യക്ഷയാണ് 63 കാരിയായ ഡാം സാറാ മുല്ലള്ളി.
കാന്റർബറി നിയുക്‌ത ആർച്ച് ബിഷപ്പായാണ് ഡാം സാറാ മുല്ലള്ളിയെ തിരഞ്ഞെടുത്തത്.
എൻഎച്ച്എസിലെ മുൻ ചീഫ് നഴ്സ് ആയിരുന്ന ഡാം സാറാ മുല്ലള്ളി 2006 ലാണ് പുരോഹിതയാകുന്നത്. 2018ൽ ലണ്ടനിലെ ആദ്യത്തെ വനിതാ ബിഷപ്പായി നിയമിക്കപ്പെട്ടു. നിലവിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദികരിൽ മൂന്നാമത്തെ ഏറ്റവും മുതിർന്ന അംഗമാണ്. ഇംഗ്ലണ്ടിൽ ചാൾസ് രാജാവ് ഉൾപ്പടെയുള്ളവർ ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭയുടെ അംഗങ്ങളാണ്.
Advt.
Advt.













