ഇൻഡോ -കനേഡിയൻസിന്റെ പെന്തെക്കോസ്ത്‌ കോൺഫറൻസ് (PCIC) ഓഗസ്റ്റ് 13 മുതൽ

ഇൻഡോ -കനേഡിയൻസിന്റെ  പെന്തെക്കോസ്ത്‌ കോൺഫറൻസ് (PCIC)  ഓഗസ്റ്റ് 13 മുതൽ

ആൽബർട്ട: പെന്തെക്കോസ്ത്‌ ഫെലോഷിപ്പ് ഓഫ് ഇൻഡോ - കനേഡിയൻസിന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള സഭകളുടെ  രണ്ടാമത് കോൺഫറൻസ് 2026 ഓഗസ്റ്റ്  13 മുതൽ 16 വരെ കാൽഗറിയിലെ ( ആൽബർട്ട ) Best Western Premier Plaza ഹോട്ടലിൽ നടക്കും. 

ജനറൽ കൺവീനർ പാസ്റ്റർ വിൽസൺ കടവിലിന്റെ  കോൺഫറൻസിന്റെ വിപുലമായ കമ്മറ്റി നിലവിൽ വരും.

ഓഗസ്റ്റ് 13 വ്യാഴാഴ്ച വൈകുന്നേരം 6 ന് തുടങ്ങുന്ന കോൺഫറൻസ് 16 ഞായറാഴ്ച കർതൃമേശയോടെ സമാപിക്കും.