പ്രേ ഫോർ ഇന്ത്യ’ കോൺഫറൻസ് ഒക്ടോ. 25ന്

പ്രേ ഫോർ ഇന്ത്യ’ കോൺഫറൻസ് ഒക്ടോ. 25ന്

വാർത്ത: ഫിന്നി രാജു ഹൂസ്റ്റൺ

ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പീഡിത ക്രിസ്ത്യൻ വിശ്വാസികൾക്കും രാജ്യത്തിനായുള്ള പ്രാർത്ഥനയ്ക്കുമായി “പ്രേ ഫോർ ഇന്ത്യ” കോൺഫറൻസ് ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 8.30 CST (ഇന്ത്യൻ സമയം രാത്രി 7:00) Zoom വഴി നടക്കും.

ഇന്ത്യയിലെ പീഡനങ്ങൾ അനുഭവിക്കുന്ന വിശ്വാസികളുടെ സാക്ഷ്യങ്ങളും, രാജ്യത്തിനായുള്ള പ്രാർത്ഥനകളും ഉൾപ്പെടും.

പാസ്റ്റർ ഷിബു തോമസ് (President, Persecution Relief)യും ബിമൽ ജോൺ (President, FIACONA) യും മുഖ്യപ്രഭാഷകരായിരിക്കും. പാസ്റ്റർ മാത്യു കെ. ഫിലിപ്പ് (President, Houston Pentecostal Fellowship) അധ്യക്ഷത വഹിക്കും.

Zoom Meeting ID: 851 2094 4958