ഐപിസി ഫാമിലി കോൺഫ്രൻസ്: ദേശീയ പ്രാർത്ഥനാ ദിനം ജൂൺ 1 ന്

ന്യൂയോർക്ക്: ഐപിസി ഫാമിലി കോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി നോർത്തമേരിക്കയിലെ മുഴുവൻ ഐപിസി സഭകളും ജൂൺ 1 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്ര കാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ സംഭാവനയായി നൽകി സഹായിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നടത്തപ്പെടുന്ന പ്രമേഷണൽ യോഗങ്ങളിലും ധനസമാഹരണ പരിപാടികൾക്കും മികച്ച പ്രതികരണമാണ് എല്ലാ പട്ടണങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
നാഷണൽ - ലോക്കൽ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ തങ്ങളിൽ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാനായി അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.
കാനഡയിലെ എഡ്മന്റൺ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെയാണ് 20-മത് ദേശീയ കുടുംബ സംഗമം നടക്കുന്നത്.
കോൺഫറൻസിന്റെ നാഷണൽ കൺവീനർ പാസ്റ്റർ സാം വർഗീസ്, നാഷണൽ സെക്രട്ടറി ഫിന്നി എബ്രഹാം, നാഷണൽ ട്രഷറാർ ഏബ്രഹാം മോനീസ് ജോർജ്, നാഷണൽ യൂത്ത് കോർഡിനേറ്റർ റോബിൻ ജോൺ, നാഷണൽ വുമൺസ് കോർഡിനേറ്റർ സിസ്റ്റർ സൂസൻ ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് കോൺഫ്രൻസിനോടനുബദ്ധിച്ച് നടന്നുവരുന്നത്.
രജിസ്‌ട്രേഷനും വിവരങ്ങൾക്കും : ipcfamilyconference.org എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം അറിയിച്ചു.
വാർത്ത: നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ)
Advertisement