ശാരോൺ ഫെല്ലോഷിപ്പ് സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോ. 2 മുതൽ  


ശാരോൺ ഫെല്ലോഷിപ്പ്  സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോ. 2 മുതൽ  
ad
ad
ad

മെസ്ക്വിറ്റ്: ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ  സതേൺ റീജിയൻ കൺവെൻഷൻ  ഒക്ടോബർ 2, 3, 4 (വെള്ളി, ശനി, ഞായർ) തീയതികളിൽ മെസ്ക്വിറ്റിലുള്ള ഷാരോൺ ഈവന്റ് സെന്ററിൽ (940 Barnes Bridge Rd, Mesquite, TX 75150) നടക്കും. "യേശുവിലേക്ക് നോക്കുക, ശോഭിതരാവുക" (സങ്കീർത്തനങ്ങൾ 34:5) എന്നതാണ്  ചിന്താവിഷയം.

ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം 7 നും, ഒക്ടോബർ 3 ശനിയാഴ്ച വൈകുന്നേരം 6.30 നും, ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 9.30 നും യോഗങ്ങൾ ആരംഭിക്കും. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ ജോയ് തോമസ്, പാസ്റ്റർ റെജി മാത്യു എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. റെജി ഇമ്മാനുവൽ, പാസ്റ്റർ സിബിൻ അലക്സ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. റവ. ഫിന്നി വർഗീസ് നേതൃത്വം നൽകും.