ഐപിസി ഈസ്റ്റേൺ റീജിയൻ സെമിനാർ ജൂൺ 27ന്

ഐപിസി ഈസ്റ്റേൺ റീജിയൻ സെമിനാർ ജൂൺ 27ന്

വാർത്ത:നിബു വെള്ളവന്താനം

ന്യൂയോർക്ക്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ ഏകദിന സെമിനാർ ജൂൺ 27 ശനി രാവിലെ 9.30 മുതൽ വൈകുന്നേരം 4 വരെ ഗ്രേസ് ക്രിസ്ത്യൻ (172 വില്ലിസ് അവന്യൂ, മിനിയോള, ന്യൂയോർക്ക് 11501) ചർച്ചിൽ നടക്കും.

21-ാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ നേതൃത്വവും ആത്മാവിനാൽ നയിക്കപ്പെടുന്ന ശുശ്രൂഷകളും എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ലഹോമയിലെ ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി തിയോളജി കോളേജിന്റെ പ്രൊഫസർ എമെറിറ്റസും മുൻ ഡീനുമായ റവ.ഡോ. തോംസൺ കെ. മാത്യു മുഖ്യ പ്രഭാഷണം നടത്തും.

സഭാവിഭാഗ വ്യത്യാസമില്ലാതെ ശുശ്രൂഷകന്മാരും വിശ്വസികളും പങ്കെടുക്കണമെന്ന് റീജിയൻ പ്രസിഡന്റ് റവ.ഡോ.ഇട്ടി ഏബ്രഹാം അഭ്യർത്ഥിച്ചു.

റീജിയൻ ഭാരവാഹികളായ റവ.ഡോ.ഇട്ടി എബ്രഹാം  (പ്രസിഡന്റ്), റവ.ജേക്കബ് ജോർജ് (വൈസ് പ്രസിഡൻ്റ്), റവ.ജോൺസൺ എബ്രഹാം (സെക്രട്ടറി), ബ്ലെസൺ ജോയ് (ജോയിന്റ് സെക്രട്ടറി), ജോസ് ബേബി (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.

വിവരങ്ങൾക്ക്:  (917) 373-8118, (914)426-2992.