ന്യൂയോർക്കിൽ ആരാധനാലയ സമർപ്പണ ശുശ്രൂഷ നടന്നു
ന്യൂയോർക്ക്: ലിറ്റിൽ ഫ്ലോക് പെന്തെക്കോസ്റ്റൽ ചർച്ചിനുവേണ്ടി ന്യൂയോർക്കു ലിംബറൂക്കിൽ വാങ്ങിച്ച ആരാധനാലയത്തിന്റെ സമർപ്പണം നടന്നു. സീനിയർ ശുശ്രൂഷകൻ പാസ്‌റ്റർ ജെയിംസ് ജോർജ് സമർപ്പണശുശ്രൂഷ നിർവഹിച്ചു.

ആഞ്ഞിലിത്താനം സ്വദേശികളായ നിത്യതയിൽ വിശ്രമിക്കുന്ന തോമസ് മാത്യു , പാസ്‌റ്റർ ജേക്കബ് തോമസ് എന്നിവരുടെ ശ്രമഫലമായി അവരുടെ ഭവനത്തിൽ 1986 ൽ ആരംഭിച്ച കൂട്ടായ്മ, മുപ്പതിൽ പരം വർഷം വാടകയ്ക്ക് ഒരു സ്കൂളിന്റെ ജിംലായിരുന്നു ആരാധിച്ചു വന്നത്.
മുൻ ശുശ്രൂഷകൻ പാസ്‌റ്റർ റോബർട്ട് ജോൺസൻ മുഖ്യ സന്ദേശം നൽകി. കർത്തൃദാസന്മാരായ വൽസൻ എബ്രഹാം, അലക്സി ജോർജ് , പോൾ ഗോപാലകൃഷ്ണൻ, ജോയ് തോമസ്, റോയ് മാർക്കര, ക്രിസ്തുദാസ്, സാംകുട്ടി ചാക്കോ, സി.പി മോനായി, കെ വി എബ്രഹാം, ഇട്ടി എബ്രഹാം, സണ്ണി ഫിലിപ്പ്, ആൽവിൻ ഡേവിഡ്, സന്തോഷ് തര്യൻ, ജോൺസൻ ജോർജ് , തോമസ് കിടങ്ങാളിൽ, കുഞ്ഞുമോൻ ശാമുവേൽ, ജെയിംസ് ശാമുവേൽ, ഷാജി ഡാനിയേൽ, അലക്സാണ്ടർ ശാമുവേൽ, ജോൺ തോമസ്, ടോം സഖറിയ , എബ്രഹാം ഈപ്പൻ , എന്നിവർ ആശംസ അറിയിച്ചു. സ്ഥാപക ശുശ്രൂഷകന്റെ ഭാര്യ മേഴ്‌സി തോമസും സ്ഥാപക അംഗത്തിന്റെ മകൻ പോൾ തോമസും ആദ്യനാളുകളെ അനുസ്മരിച്ചു സംസാരിച്ചു.
സഭയുടെ യൂത്ത് പാസ്‌റ്റർ ജോഷുവ തോമസ് സഭാ ചരിത്രം വായിച്ചു. സൺഡേ സ്കൂൾ ഡയറക്ടർ ഷോൺ ഉലഹന്നാൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി തോമസ് ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു, സീനിയർ മെമ്പർ തോമസ് മാത്യു സങ്കീർത്തനം വായിക്കുകയും ട്രഷറർ ഫിന്നി അലക്സ് സംഭാവന നല്കിയവരെക്കുറിച്ചും വിവിധ നിലകളിൽ സഹായിച്ചവരെയും അനുസ്മരിച്ചു. മുപ്പതു വർഷത്തിലധികമായി സഭാംഗങ്ങൾ ആയി വിവിധ നിലകളിൽ സേവനമനുഷ്ഠിച്ച കുടുംബങ്ങൾക്ക് ആദരസൂചകമായി ഫലകങ്ങൾ നൽകി. ഇവാ. ജോൺ സി പീറ്റർ, പാസ്‌റ്റർ വര്ഗീസ് ജോൺ എന്നിവർ പ്രാർഥിച്ചു.
.വൈകിട്ട് നടന്ന സുവിശേഷ യോഗത്തിൽ പാസ്‌റ്റർ അലക്സ് ജോർജ് ഉമ്മൻ വചനം ശുശ്രൂഷിച്ചു. ന്യൂയോർക് ലോങ്ങ് ഐലൻഡിൽ ആരാധനക്കും കൂട്ടായ്മകൾക്കും താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട വിലാസം: 49 Blake Ave, Lynbrook, NY 11563. Website: www.lfpc.church Phone: 863 409 2735

