മാറ്റത്തിനൊത്തു മാറുക, അല്ലെങ്കിൽ വഴി മാറുക

മാറ്റത്തിനൊത്തു മാറുക, അല്ലെങ്കിൽ വഴി മാറുക

ഴിഞ്ഞ ദിവസം സഭയുടെ ചില നേതാക്കളും ക്രൈസ്തവ മാധ്യമപ്രവർത്തകരുമായി തിരുവല്ലയിൽ ഒരു പ്രോഗ്രാമിനിടയിൽ കണ്ടുമുട്ടുവാനിടയായി. പല കാര്യങ്ങളുടെ ചർച്ചയ്ക്കിടയിൽ നമ്മുടെ സഭകളുടെ സ്ഥിതിഗതികൾ വിഷയീഭവിച്ചു. മാറ്റത്തിനൊത്ത് മാറാനാവാതെ സ്‌തംഭവനാവസ്ഥയിലായിരിക്കുന്ന സഭകളുടെ സ്ഥിതിയാണ് ഞങ്ങൾക്ക് പങ്കിടാനായത്.

സഭ ഒരു പ്രസ്ഥാനം എന്ന നിലയിൽ രണ്ടുവിധ  മത്സരത്തെ നേരിടേണ്ടി വരുന്നുണ്ട്. ഒന്ന് ആന്തരികമായ മത്സരം. രണ്ട്, പുറത്തു നിന്നുള്ള വിവിധതലത്തിൽ നേരിടേണ്ട മത്സരം.

ഈ രണ്ടുവിധ മത്സരത്തിൽ ആന്തരികമായ മത്സരത്തിൽ നമ്മുടെ സഭകൾ തീർത്തും പരാജയമടയുന്നതാണ് പുറത്തെ മത്സരത്തിലെ അറ്റാക്കിനെക്കാളും മാരകം.  

സഭയുടെ നേതൃനിരയിലുള്ളവർ പ്രസംഗിക്കുന്നതും പറയുന്നതും പ്രായോഗികതലത്തിലെത്തുമ്പോൾ അവ മറക്കുന്നതും ഭരണനിർവഹണത്തിലെ അറിവില്ലായ്മയും സെക്കുലർ തലത്തിലെ സംഘടനാ സംവിധാനത്തിൽ പരിചയമില്ലാത്തവ ത്തതും ഇത്തരക്കാർ ഭരണത്തലത്തിൽ എത്തുമ്പോഴുണ്ടാകുന്ന വികല്‌പവും വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അപക്വതയും ആന്തരിക മത്സരത്തിൽ പരാജായത്തിനിടയാക്കുന്നു.

സഭയെ നയിക്കേണ്ടവർ മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്നതിനും മറിച്ചായാൽ പിൻതള്ളപ്പെട്ടു പോകുമെന്ന ഭയത്താലും നീതിക്കു നേരെ കണ്ണടയ്‌ക്കേണ്ടതായി വരുന്നതും സഭകളുടെ പുരോഗതിക്കു തടസവും അധഃപതനത്തിനു കാരണമാകുന്നുവെന്നും മിക്കവരും പറഞ്ഞു.

ചർച്ചയിൽ ഉരുത്തിരിഞ്ഞ ചില കാര്യങ്ങൾ:

  1. സഭ ഒരു സംഘടനയെന്ന നിലയിൽ നേതൃനിരയിലുള്ളവർക്ക് സംഘടനയെ നയിക്കാനുള്ള പരിചയക്കുറവും പുതിയ കാര്യങ്ങൾ മനസിലാക്കി നടപ്പിലാക്കാനുള്ള മനോഭാവം ഇല്ലായയ്മയും സഭയെ നിർജീവമാക്കുന്നു.
  2. അതാതു സമയങ്ങളിൽ നേരിടേണ്ടതായ വെല്ലുവിളികൾ ധീരതയോടെ നേരിടാനുള്ള കഴിവില്ലായ്മ‌.
  3. സഭയുടെ സംഘടനാതലത്തിലും ആത്മീയ തലത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മനസിലാക്കുവാനും അതനുസരിച്ച് നൂതനമായ ആശയത്തോടെ അതു പരിഹരിക്കാനുള്ള കഴിവില്ലായ്‌മയും പരിചയക്കുറവും.
  4. ഉയർന്ന ക്രിയാത്മകമായ കഴിവും ദീർഘവീഷണവും അസാമാന്യമായ ബുദ്ധിവൈഭവവും അർഥവ ത്തായ പ്രവർത്തനക്ഷമതയും ഇല്ലാത്തവർ സഭയുടെ മുകളിൽ എത്തിയതിനാലുണ്ടായ പ്രതിസന്ധി.
  5. സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ പ്രാവർ ത്തികമാക്കണമെന്ന ചിന്തയെ അവഗണിച്ച് സംഘടനയുടെ അകത്തു മാത്രം നിന്നുകൊണ്ട് ചുരുങ്ങിപ്പോകുന്ന നേതാക്കൾ.

കാലഘട്ടത്തിനുതകുന്ന രീതിയിൽ ബൈബിൾ അടിസ്ഥാനത്തിൽ കറകളഞ്ഞ ഉപദേശത്തിൽ ഉറച്ചു നിന്നുകൊണ്ട് സഭയെ മാറ്റത്തിലേക്ക് നയിക്കുവാനുള്ള പുതിയ തലമുറയെ വാർത്തെടുക്കാൻ നിലവിലെ സഭാ നേതൃത്വത്തിനു കഴിയുന്നില്ലെങ്കിൽ നിലവിലെ മതിൽക്കെട്ടിനു വിടവുണ്ടാകുമെന്ന കാര്യവും ചർച്ചയിൽ ഇടംപിടിച്ചു.

സഭയെ ദൈവേഷ്ടപ്രകാരം നയിക്കാനും വളർത്താനുമാവാത്ത എതൊരു നേതാവും തൽസ്ഥാനത്തു നിന്നും വഴി മാറുന്നതാണ് നല്ലത്.

Advertisement