WME ദൈവസഭ സ്റ്റേറ്റ് യൂത്ത് ക്യാമ്പ് സെപ്. 1 മുതൽ

WME ദൈവസഭ സ്റ്റേറ്റ് യൂത്ത് ക്യാമ്പ് സെപ്. 1 മുതൽ

റാന്നി: വേൾഡ് മിഷൻ ഇവാഞ്ചലിസം ദൈവസഭ സ്റ്റേറ്റ് യൂത്ത് ക്യാമ്പ് സെപ്റ്റംബർ 1, 2 തീയതികളിൽ കുമളി ഹോളിഡേ ഹോമിൽ  നടക്കും. സെപ്റ്റംബർ 1 രാവിലെ 10 ന് ജനറൽ പ്രസിഡന്റ് റവ. ഒ.എം. രാജുക്കുട്ടി  ഉദ്ഘാടനം ചെയ്യും. യൂത്ത് ഫെലോഷിപ്പ് ഡയറക്ടർ പ്രൊഫ. ഡോ. എം.കെ. സുരേഷ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ഇവാ. ജേക്കബ് മാത്യു സ്വാഗതം അറിയിക്കും. 'യേശുവിനെ നോക്കുക' എന്നതാണ് ചിന്താവിഷയം. ആധുനിക കാലത്ത് യുവജനങ്ങളുടെയും കുഞ്ഞുങ്ങളുടെയും ചിന്തകളിലും കാഴ്ചപ്പാടുകളിലും ഒട്ടേറെ മാറ്റങ്ങൾ വരുത്താവുന്ന ക്ലാസുകൾ, പരിശുദ്ധാത്മ നിറവിലുള്ള ആരാധന, കൃപാവരങ്ങൾക്കായുള്ള പ്രത്യേക പ്രാർത്ഥന, മിഷൻ ചലഞ്ച്, ക്രിയേറ്റീവ് ആക്ടിവിറ്റി സെഷനുകൾ, ഗെയിംസ്, കൗൺസിലിംഗ്, ബൈബിൾ ധ്യാനം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക സെഷനുകൾ എന്നിവ ക്യാമ്പിൽ ക്രമീകരിച്ചിട്ടുണ്ട്.

റവ. ഡോ. ഒ.എം. രാജുക്കുട്ടി, പ്രൊഫ. ഡോ. എം.കെ. സുരേഷ്, പാസ്റ്റർ റ്റി.വൈ. ജെയിംസ്, പാസ്റ്റർ ചെയ്സ് ജോസഫ്, പാസ്റ്റർ ജെറോയ് ജോൺ,  സൂസൻ രാജുക്കുട്ടി, ഇവാ. ജേക്കബ് മാത്യു, പാസ്റ്റർ പി.ജി. അനിൽകുമാർ, ഇവാ. ജെറിൻ രാജുക്കുട്ടി, പ്രൊഫ. ഷാനോ പി. രാജ്, പാസ്റ്റർ ജെയിംസ് വി. ഫിലിപ്പ്, പാസ്റ്റർ സി.പി.ഐസക് എന്നിവർ പ്രസംഗിക്കും. സെലസ്റ്റ്യൽ റിഥം ബാൻഡ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 250 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. സെപ്റ്റംബർ 2 രാത്രി 9 ന് സമാപിക്കുന്ന ക്യാമ്പിന് ബോർഡ് അംഗങ്ങളും ഡിസ്ട്രിക്ട് ഓർഗനൈസർമാരും നേതൃത്വം നൽകും.