സിൽവർ ജൂബിലി നിറവിൽ മുനിയറ ബൈബിൾ കൺവൻഷൻ
മുനിയറ (ഇടുക്കി): ഫെയ്ത്ത് ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹൈറേഞ്ചിന്റെ സുവിശേഷ സംഗമമായ 25-ാത് മുനിയറ ബൈബിൾ കൺവൻഷൻ ഫെബ്രുവരി 19,20,21 22 (വ്യാഴം, വെള്ളി ശനി, ഞായർ) തിയതികളിൽ വൈകിട്ട് 5.30 മുതൽ 9.30 വരെ മുനിയറ അങ്കണവാടിയ്ക്ക് സമീപം നടക്കും. ഇവാ. സണ്ണി ജോസഫ് രാജസ്ഥാൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജെയ്മോൻ സി.ജെ യുടെ (പ്രസിഡന്റ് FGM) അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ സജോ തോണിക്കുഴിയിൽ , എബി എബ്രഹാം പത്താനാപുരം, ഷെമീർ കൊല്ലം, റെജി മാത്യു എന്നിവർ പ്രസംഗിക്കും. കാനാൻ ബീറ്റ്സ് കോട്ടയം ഗാനശുശൂഷയ്ക്ക് നേതൃത്വം നൽകും. പോൾസൺ കണ്ണൂർ അതിഥി ഗായകനായി പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ 10 മുതൽ സിൽവർ ജൂബിലി സമ്മേളനം നടക്കും. പാസ്റ്റർ സി.സി ജോർജ്ജ് പ്രസംഗിക്കും. ശനിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന ഫാമിലി കോൺഫറൻസിൽ പ്രെഫ. എച്ച്. ഫ്രാൻസിസ് പ്രസംഗിക്കും. പാസ്റ്റർ ബെന്നി മത്തായി (സെക്രട്ടറി), പാസ്റ്റർ റ്റിജി സി.സി (ട്രഷറർ), ജോർജ് ഇ.സി (വൈസ് പ്രസിഡന്റ്) അനീഷ് എൻ.എ (ജോ.സെക്രട്ടറി) കമ്മിറ്റി അംഗങ്ങൾ സണ്ണി റ്റി.ഒ, ജോൺ സി.സി, പത്രോസ്, ഷിജു കുര്യൻ എന്നിവർ നേതൃത്വം നൽകും. മുനിയറയിലും സമീപ പ്രദേശങ്ങളിലുമുള്ള സഭകളുടെയും ദൈവദാസൻമാരുടെയും ദൈവമക്കളുടെയും ആത്മീയ കൂട്ടായ്മയാണ് ഫെയ്ത്ത് ഗോസ്പൽ മിഷൻ.
വാർത്ത: പാസ്റ്റർ സന്തോഷ് ഇടക്കര
Advertisement



























































































