വിശ്വവാണി മിഷണറി സമ്മേളനം സെപ്. 26 ന്
പഴഞ്ഞി: തൃശൂർ ജില്ലയിലെ ക്രൈസ്തവ സഭകളുടെ സംയുക്താഭിമുഖ്യത്തിൽ വിശ്വവാണി ഒരുക്കുന്ന മിഷണറി സമ്മേളനം സെപ്.26 ന് (വെള്ളിയാഴ്ച) കാട്ടകാമ്പാൽ ചിറക്കൽ സംഗമം പാലസിൽ നടക്കും. വൈകിട്ട് 6 ന് നടക്കുന്ന സമ്മേളനത്തിൽ വിശ്വവാണി സംസ്ഥാന കോ ഓർഡിനേറ്റർ ഇവാ.ബിജു വർഗീസ് മുഖ്യ പ്രഭാഷണം നടത്തും. വിശ്വവാണി മ്യൂസിക് ടീം സംഗീത ശുശ്രൂഷ നിർവ്വഹിക്കും. വിവിധ സംസ്ഥാനങ്ങളിലെ 10 ലധികം മിഷനറിമാർ സമ്മേളനത്തിൽ പങ്കെടുക്കും.
Advt.




