വൈപിസിഎ ജനറൽ ക്യാമ്പ് സെപ്. 4 മുതൽ
വാർത്ത: പി.എസ് സുജിത്ത്
തിരുവല്ല: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ വൈപിസിഎയുടെ ജനറൽ ക്യാമ്പ് സെപ്റ്റംബർ 4 മുതൽ 6 വരെ കൊമ്പാടി, മഞ്ചാടി, തിരുവല്ലയിലെ മാർത്തോമ ക്യാമ്പ് സെന്ററിൽ നടക്കും.
“Abide in Me” എന്നതാണ് ക്യാമ്പിന്റെ പ്രമേയം. പ്രസംഗങ്ങൾ, പ്രെയ്‌സ് & വാർഷിപ്പ്, ഗ്രൂപ്പ് ചർച്ചകൾ, കൗൺസലിംഗ്, ഗെയിമുകൾ തുടങ്ങി വൈവിധ്യമാർന്ന ആത്മീയ-സാംസ്കാരിക പരിപാടികൾ അരങ്ങേറും.
പാസ്റ്റർമാരായ ബിജു തമ്പി, ബിനു തമ്പി, രഞ്ജിത്ത് ജെ എബ്രഹാം, പ്രിൻസ് തോമസ്, പ്ര. അനീഷ് തോമസ്, കലേബ് ജി ജോർജ്, ആൻസൺ പി മാത്യു, ടിപ്സൺ തോമസ്, റൂഫോസ് ജോൺ, റൂഫോസ് കുര്യാക്കോസ് എന്നിവർ സംസാരിക്കും. സുജിത്ത് എം സുനിൽ, ലോർഡ്സൺ ആന്റണി, ജോയൽ പടവത്, ഡാനിയേൽ ദാസ് എന്നിവർ നേതൃത്വം നൽകും.
13 മുതൽ 40 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീസ് ₹250/-. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
വിവരങ്ങൾക്ക്: 9744 559 704, 7736 657 017.

