പെന്തെക്കോസ്ത് മിഷൻ മിഡിൽ ഈസ്റ്റ് കണ്‍വൻഷന് ദുബായിൽ തുടക്കമായി

പെന്തെക്കോസ്ത് മിഷൻ മിഡിൽ ഈസ്റ്റ് കണ്‍വൻഷന് ദുബായിൽ തുടക്കമായി

ഡാനി ജോൺ ദുബായ് / ചാക്കോ കെ തോമസ്‌ 

 ദുബായ്: ദൈവത്തെ സ്നേഹിക്കുന്നവർക്കു അവിടുന്ന് വിശേഷാനുഗ്രഹങ്ങൾ നൽകുമെന്നും അതു പ്രാപിക്കാൻ വിശ്വാസികൾ ഒരുങ്ങണമെന്നും പാസ്റ്റർ യൂനസ് മശി (ഡൽഹി) പ്രസ്താവിച്ചു. 

മധ്യപൂർവ്വ ദേശത്തെ ഏറ്റവും വലിയ ആത്മീയസംഗമമായ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ (ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച്) മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കണ്‍വന്‍ഷൻ്റെ പ്രാരംഭ ദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരെ ദൈവം ആദ്യം സ്നേഹിച്ചതുപോലെ, നാം സഹജീവികളെ സ്നേഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസിൻ്റെ പ്രാർഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്.

മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.

ദുബായ് അൽനാസർ ലെയ്‌സർ ലാൻഡ് (ഐസ് റിങ്ക്) ഹാളിൽ നടക്കുന്ന കൺവെൻഷനിൽ ദിവസവും രാവിലെ ഒൻപതിന് പൊതുയോഗവും വൈകിട്ട് 6.45 ന് ഗാനശുശ്രൂഷയും സുവിശേഷയോഗവും അൽനാസർ ലെയ്‌സർ ലാൻഡ് (ഐസ് റിങ്ക്) ഹാളിലും വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 ന് സൺ‌ഡേ സ്കൂൾ അധ്യാപകരുടെ മീറ്റിംങ് ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് യുവജന മീറ്റിങ് എന്നിവ ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ചിലും നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9ന് ദുബായ്, ഷാർജ, അബുദാബി, അലൈൻ, ഫുജൈറ, റാസൽകൈമാ, ജബൽഅലി തുടങ്ങിയ യുഎഇയിലെ സഭകളുടെയും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മധ്യപൂർവ്വപ്രദേശങ്ങളിലെ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗം ദുബായ് അൽനാസർ ലെയ്‌സർ ലാൻഡ് (ഐസ് റിങ്ക്) (അമേരിക്കൻ ഹോസ്പിറ്റലിന് പിൻവശം) നടക്കും.   

 മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ ഐ.ശാമുവേൽ ,അസി.സെൻ്റർ പാസ്റ്റർ.ചാൾസ് ഡെന്നീസ് എന്നിവർ കൺവൻഷന് നേതൃത്വം നൽകുന്നു.

Advertisement