ഐപിസി സീയോൻ വെള്ളിയറാ സഭ ശതാബ്‌ദി നിറവിൽ
തീയാടിക്കൽ : ഐപിസി സീയോൻ വെള്ളിയറാ സഭ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പരിപാടികൾ പാസ്റ്റർ സി.സി എബ്രഹാം ഉദ്ഘടനം ചെയ്തു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എം.പി. ആന്റോ ആന്റണി നിവ്വഹിച്ചു. പാസ്റ്റർ തോമസ് വറുഗീസ്, മുൻ എം ഏൽ എ രാജു എബ്രഹാം, വർക്കി എബ്രഹാം കാച്ചാണത്ത് , ആയിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
സഭാ ശുശ്രൂഷകൻ പാസ്റ്റർ സുരേഷ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ റെജി ഫിലിപ്പ് (യുഎസ്എ )സഭയുടെ മുൻകാല ചരിത്രവും, ശദാബ്‌ദി പദ്ധതികൾ അവതരിപ്പിച്ചു.
5 പേർക്ക് വിവാഹ സഹായം , 10 വിദ്യാർത്ഥികൾക്ക് ഉപരി പഠന സഹായം, സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന രണ്ട് പേർക്ക് ഓട്ടോറിക്ഷ , 50 പേർക്ക് തയ്യൽ മിഷ്യൻ, 15ലക്ഷം രൂപയുടെ ഒരു ഭവനം, 5 പേർക്ക് വീടുകളുടെ അറ്റകുറ്റത്തിന് സഹായം , വൈദ്യ സഹായം എന്നിവ യാണ് സഹായ പദ്ധതികൾ.
പ്രവർത്തനങ്ങൾക്ക് പാസ്റ്റർമാരായ സുരേഷ് മാത്യു (സഭാപാസ്റ്റർ), മനോജ് മാത്യു ജേക്കബ് , സഹോദരൻമാരായ എം.സി ഫിലിപ്പ് , വറുഗീസ് കെ. ഫിലിപ്പ് , ബ്ലെസ്സൺ പി. തോമസ് എന്നിവർ നേതൃത്വം നൽകും.