ഹീലിംഗ് ഹാർട്ട്: സഹോദരിമാർ നേതൃത്വം നല്കുന്ന സെമിനാർ  മെയ് 1 മുതൽ 3വരെ

ഹീലിംഗ് ഹാർട്ട്:  സഹോദരിമാർ നേതൃത്വം നല്കുന്ന സെമിനാർ   മെയ് 1 മുതൽ 3വരെ

എ.ജി.മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ മെയ് 1 മുതൽ 3 വരെ ഹീലിംഗ് ഹാർട്ട്സ് എന്ന പേരിൽ സെമിനാർ നടക്കും. പ്രാർത്ഥനാ പങ്കാളികളായ സഹോദരിമാർ നേതൃത്വം നല്കുന്ന സെമിനാർ ദിവസവും രാത്രി 8 മുതൽ 10 വരെ നടക്കും.സഹോദരിമാരായ അക്സാ പീറ്റേഴ്സൺ, ജയ്നി മറിയം ജയിംസ്, സാറാ കോവൂർ എന്നിവർ സന്ദേശങ്ങൾ നല്കും. എ ജി മലയാളം ഡിസ്ട്രിക്ട് വിമൺസ് മിഷണറി കൗൺസിൽ പ്രസിഡൻ്റ് മറിയാമ്മ സാമുവേലും പ്രസംഗിക്കും.  

 വ്ലാത്താങ്കര ബഥേൽ എ.ജി.ചർച്ച്, ശാലേം എ.ജി.ദുബായ്, ദോഹ ബഥേൽ എ.ജി. എന്നീ സഭകളിലെ വിമൺസ് മിഷണറി കൗൺസിൽ ക്വയറുകൾ ഗാനശുശ്രുഷ നയിക്കും. സഹോദരിമാരായ റാണി സിജു, മേരിക്കുട്ടി ജോയി, അനിതാ സിനോ എന്നിവർ ഓരോ ദിവസങ്ങളിലും മീറ്റിംഗുകൾ ലീഡ് ചെയ്യും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ഇടമുറിയാതെ ഏഴു മാസം പിന്നിടുന്നു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. പ്രാർത്ഥനാ സംബന്ധിയായ വ്യത്യസ്തങ്ങളായ ആത്മീക പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ), മനോജ് വർഗീസ് (സെക്രട്ടറി), ഡി.കുമാർ ദാസ് (ട്രഷറാർ), കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), എം.ജെ.ക്രിസ്റ്റഫർ ( കമ്മിറ്റി മെമ്പർ) എന്നിവർ നേതൃത്വം നല്കുന്നു.

Zoom ID: 89270649969

പാസ്കോഡ്: 2023

കൂടുതൽ വിവരങ്ങൾക്ക്: 

പാസ്റ്റർ ജോമോൻ കുരുവിള 6235355453,

പാസ്റ്റർ മനോജ് വർഗീസ്

9048437210 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.