AGIFNA നാഷണൽ കോൺഫറൻസ് ജൂലൈ 23 മുതൽ

ഹൂസ്റ്റൺ: AGIFNA 28-ാമത് നാഷണൽ കോൺഫറൻസ് ജൂലൈ 23ന് ഹൂസ്റ്റൺ നഗരത്തിലെ മാരിയറ്റ് വെസ്റ്റ് ചെയ്‌സ് ഹോട്ടലിൽ ആരംഭിക്കും. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഡെലിഗേറ്റുകളെ സ്വീകരിക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി കൺവീനർ റവ. തോമസ് എബ്രഹാം, സെക്രട്ടറി ജോമോൻ ഗീവർഗീസ് എന്നിവർ അറിയിച്ചു.
നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ വാർഷീക സമ്മേളനത്തിൽ റവ. ജോ തോമസ്, റവ. സണ്ണി പ്രസാദ്, റവ. നിരൂപ് അൽഫോൻസ്, റവ. ടി.ജെ. സാമുവൽ, റവ. തോമസ് ഫിലിപ്പ്, റവ. കിപ്ലിൻ ബാച്‌ലർ, റവ. ദിലീപ് ത്യാഗരാജ്, ആഷ്‌ലി പ്രത്യാഷ്, റവ. ജോൺ തോമസ്, റവ. ജോർജ് പി. ചാക്കോ, റവ. കോശി വൈദ്യൻ, റവ. ബോവസ് മാത്യു. ഡോ. ഗ്രേസ് ഗീവര്ഗീസ്, പ്രൊഫ. എലിസബത്ത് സൈമൺ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.
ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ചുവെങ്കിലും പങ്കെടുക്കുവാൻ താല്പര്യപെടുന്നവർക്ക് ഇനിയും ഭാരവാഹികളെ നേരിട്ട് ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്യുവാൻ അവസരമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ കോൺഫറൻസ് വെബ്സൈറ്റിൽ (agina2026.com) ലഭ്യമാണ്.
Advertisement






























































