മാഞ്ചസ്റ്റർ അഗപ്പേ ക്രിസ്ത്യൻ ഫെലോഷിപ്പ് യുവജന വാർഷികം നവം. 21ന്
യു.കെ: മാഞ്ചസ്റ്റർ അഗാപ്പേ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വർഷിപ്പ് നൈറ്റ് നടക്കുന്നു.
നവം.21ന് വൈകിട്ട് 5.30 മുതൽ മാഞ്ചസ്റ്റർ കിങ്സ് ബേൺ ഹാളിലാണ് പ്രോഗ്രാം.(814 Kingsburn hall,Manchester, M19 1RS). ഐ.സി.പി.എഫ് പ്രസിഡണ്ടും ട്രൈബൽ മിഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. കെ.മുരളീധർ മുഖ്യാതിഥി ആയിരിക്കും. 22 ന് രാവിലെ 9.30 മുതൽ സഭായോഗവും ഉണ്ടായിരിക്കും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ ടോമി കുര്യനും യുവജന ഭാരവാഹികളും നേതൃത്വം നൽകും.





