ഡോ. തോമസ് ഫിലിപ്പിന്റെ പുസ്തകപ്രകാശനം ഒക്ടോ.11ന്

ഡോ. തോമസ് ഫിലിപ്പിന്റെ പുസ്തകപ്രകാശനം ഒക്ടോ.11ന്

ഓസ്ട്രേലിയ: എക്‌സൽസിയ യൂണിവേഴ്‌സിറ്റി കോളേജിലെ ഇന്റഗ്രേറ്റീവ് സ്റ്റഡീസ് ലക്ചററും സിഡ്‌നിയിലെ ക്രൈസ്റ്റ്-സെൻട്രഡ് ചർച്ചിന്റെ ശുശ്രൂഷകനുമായ ഡോ. തോമസ് ഫിലിപ്പ് രചിച്ച “എം.എം. തോമസിന്റെ സെക്കുലർ കമന്ററീസ് ഓൺ സ്ക്രിപ്ചർ: എക്‌സെജറ്റിംഗ് ദി വേൾഡ്” എന്ന പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 11 ശനിയാഴ്ച വൈകുന്നേരം 6:00 മണിക്ക് (സിഡ്‌നി സമയം) സൂമിലൂടെ നടക്കും.

പ്രൊഫ. ബെൻ മയേഴ്സ് മുഖ്യപ്രഭാഷണം നടത്തും. അസോസിയേറ്റ് പ്രൊഫ. സ്കോട്ട് വെബ്‌സ്റ്റർ പരിപാടിയുടെ അധ്യക്ഷനാകും.

സമകാലിക സന്ദർഭങ്ങളുമായി തിരുവെഴുത്തുകളെ വിലയിരുത്തുന്ന ഡോ. ഫിലിപ്പിന്റെ ശ്രദ്ധേയമായ ഗവേഷണവും പാസ്റ്ററൽ സംഭാവനകളും പരിപാടിയിൽ പ്രദർശിപ്പിക്കും.

സൂം:
മീറ്റിംഗ് ഐഡി: 840 376 2727
പാസ്‌വേഡ്: TRAN25

പാസ്റ്റർ ജോജോ മാത്യു, പാസ്റ്റർ ബിന്നി സി. മാത്യു, മെൽബൺ

Advt.