അപ്കോൺ: സംയുക്ത ആരാധനയും പ്രവർത്തനോദ്ഘാടനവും ജൂൺ 20 ന്
അബുദാബി: അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ 2025 - 26 ( APCCON ) പ്രവർത്തനോദ്ഘാടനവും സംയുക്ത ആരാധനയും ജൂൺ 20 വെള്ളിയാഴ്ച വൈകിട്ട് 7.45 മുതൽ അബുദാബി മുസഫയിൽ നടക്കുും.
അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും. അനുഗ്രഹീത ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. അപ്കോൺ പ്രസിഡന്റ് ഡോ. അലക്സ് ജോൺ , ഉപാധ്യക്ഷൻ ഡോ.ഷിബു വർഗീസ്, സെക്രട്ടറി ജോ സി മാത്യു, ട്രഷറർ ജോൺ മാത്യു എന്നിവർ നേതൃത്വം നൽകും.

