പിവൈപിഎ യുകെ & അയർലഡ് ഏകദിന സെമിനാർ ഫെബ്രു. 21ന്

പിവൈപിഎ യുകെ & അയർലഡ് ഏകദിന സെമിനാർ ഫെബ്രു. 21ന്

വാർത്ത: സുജാസ് റോയ് ചീരൻ 

യു.കെ: ഐ പി സി യുകെ & അയർലൻറ് റീജിയൻ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 ശനിയാഴ്ച Garlinge Methodist Church 2 Roselawn Gardens, Garlinge, Margate CT9 5JD എന്ന സ്ഥലത്ത് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ “Illuminate “ എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ നടക്കും. ഐ പി സി യുകെ & അയർലൻറ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർർജ്ജ് സെമിനാർ ഉത്ഘാടനം ചെയ്യും.

പാസ്റ്റർ ബിനു ജോൺ ലോക്കൽ കോർഡിനേറ്റർ ആയ മീറ്റിങ്ങിന് കെന്റിലുള്ള ഐ പി സി ഗിൽഗാൽ ആതിഥേയത്വം വഹിക്കും. പാസ്റ്റർ സോണി ചാക്കോ, പാസ്റ്റർ സാം തോമസ്, പ്രിസില്ല ജോൺസൺ, ടിജോ തോമസ്, ബ്ലസ്സൻ ബാബു എന്നിവർ നേതൃത്വം നൽകും. 

വിവരങ്ങൾക്ക്:  07982933690, 07393562099

Advertisement