ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റര്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു
കായംകുളം: ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ 52-ാമത് കൺവെൻഷൻ ഫെബ്രു. 4ന് ആരംഭിച്ചു. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ബി. മോനച്ചൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജോർജ് ഡാനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ കെ ജെ തോമസ് വചനം ശുശ്രൂഷിച്ചു. ഫെബ്രുവരി 8 ഞായർ അവസാനിക്കും. കായംകുളം എലീം കാക്കനാട് ഐ.പി സി.ചർച്ച് ഗ്രൗണ്ടിലാണ് സമ്മേളനം.
തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ റ്റി.ഡി ബാബു, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, റെജി മാത്യൂ , ഷാജി സി. മത്തായി, ജോൺസൻ ഡാനിയേൽ എന്നിവർ പ്രസംഗിക്കും. ഹെവൻലി ബീറ്റ്സ് കൊട്ടാരക്കര ഗാനശുശ്രൂഷ നിർവഹിക്കും. പുത്രിക സംഘടനകളുടെ വാർഷിക യോഗവും , പാസ്റ്റേഴ്സ് ഫാമിലി മീറ്റിങ്ങും നടക്കും.
പാസ്റ്റർമാരായ ജോർജ് ഡാനിയേൽ, എം.ഒ. ചെറിയാൻ, ബിജു തോമസ്, സഹോദരന്മാരായ ജെയിംസ് മാത്യൂ , ഡി.എച്ച് എഡിസൻ, വർഗ്ഗീസ് ബേബി എന്നിവർ നേതൃത്വം നൽകുന്നു.
വാർത്ത: ജോസ് ജോൺ കായംകുളം
Advt


