ക്രിസ്ത്യൻ കേന്ദ്രീകൃത റേഡിയോ സ്ഥാപകന്‍ എ‌ഐ ക്രെസ്റ്റ വിടവാങ്ങി

ക്രിസ്ത്യൻ കേന്ദ്രീകൃത റേഡിയോ സ്ഥാപകന്‍ എ‌ഐ ക്രെസ്റ്റ വിടവാങ്ങി

മിഷിഗൺ: പ്രമുഖ ക്രിസ്ത്യൻ റേഡിയോ അവതാരകനും എഴുത്തുകാരനും സ്ഥാപകനും പ്രസിഡൻ്റുമായ എ‌ഐ ക്രെസ്റ്റ വിടവാങ്ങി. കരള്‍ അര്‍ബുദ രോഗബാധിതനായിരിന്ന അദ്ദേഹത്തിനു 72 വയസ്സായിരുന്നു, മിഷിഗണിലെ വസതിയിലായിരുന്നു അന്തരിച്ചത്. എ‌ഐ ക്രെസ്റ്റ വിശ്വാസത്തിലേക്ക് വന്നതിന് ശേഷം ക്രെസ്റ്റയുടെ ശബ്ദം ഇ‌ഡബ്ല്യു‌ടി‌എന്‍ കാത്തലിക് റേഡിയോ ഉൾപ്പെടെ നൂറുകണക്കിന് റേഡിയോ സ്റ്റേഷനുകളിൽ നിന്ന് സംപ്രേക്ഷണം ചെയ്തിരിന്നുവെന്നത് ശ്രദ്ധേയമാണ്. റേഡിയോ അവതരണത്തിലൂടെ അദ്ദേഹം അനേകരെ വിശ്വാസത്തിലേക്ക് കൊണ്ടുവരുവാൻ ശ്രമിച്ചിരിന്നു. ക്രെസ്റ്റയുടെ വേർപാട് ക്രിസ്ത്യൻ സമൂഹത്തിനു കനത്ത നഷ്ടമാണെന്ന് ഇ‌ഡബ്ല്യു‌ടി‌എന്‍ പ്രസിഡൻ്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡഗ് കെക്ക് പറഞ്ഞു.