കൊട്ടാരക്കര കൊച്ചുകുന്നത്തു ലീലാമ്മ തോമസ്(80) നിര്യാതയായി
തിരുവനന്തപുരം : ക്രിസ്ത്യൻ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ ജോർജ് തോമസിന്റെയും, ബ്ലസ്സ് ഒഡിഷ മിനിസ്ട്രിസ് ഡയറക്ടർ പാസ്റ്റർ തോമസ് റോയിയുടെയും മാതാവ് ലീലാമ്മ തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ മാർച്ച് 3 തിങ്കൾ രാവിലെ 9 ന് ക്രിസ്ത്യൻ ചർച്ച് ഓഫ് ഗോഡ് പുത്തൻതോപ് സഭാ ഹാളിൽ. പാസ്റ്റർ കെ .സി തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് ) സംസ്ക്കാര ശുശ്രുഷകൾക്ക് നേതൃത്വം കൊടുക്കും.
പരേതനായ പാസ്റ്റർ എ തോമസിന്റെ സഹധർമിണിയാണ്.
മക്കൾ: മിനി മാത്യു (കാനഡ), പാസ്റ്റർ തോമസ് റോയ്, പാസ്റ്റർ ജോർജ് തോമസ്,
മരുമക്കൾ : പാസ്റ്റർ വി. എൽ. മാത്യു (റിട്ടയേർഡ് ഓഫീസർ, CTCRI ശ്രീകാര്യം ), എലിസബത്ത് തോമസ്, ജാൻസി ജോർജ്

