സി.സി.ജോർജ് ഹൂസ്റ്റണിൽ നിര്യാതനായി

സി.സി.ജോർജ് ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: പുറമറ്റം ചക്കിട്ടമുറിയിൽ (ചിറ്റുണ്ടയിൽ വടക്കൻ മേഖല) സി.സി.ജോർജ് (ബേബിച്ചൻ -74)  ഹൂസ്റ്റണിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്നു (തിങ്കൾ) രാവിലെ 9ന് (US സമയം) ഹൂസ്റ്റൺ ഐപിസി ഹെബ്രോൻ ഹാളിലെ ശുശ്രൂഷക്ക് ശേഷം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ. ദീർഘ വർഷങ്ങൾ കുവൈത്തിൽ ജോലി ചെയ്തിട്ടുണ്ട്. പുറമറ്റം എബനേസർ, കുവൈറ്റ്‌ അഹമ്മദി എന്നീ ഐപിസി സഭകളുടെ സ്ഥാപക പ്രവർത്തകനാണ്. 

ഭാര്യ: കോയിപ്രം വാലയിൽ റേച്ചൽ ജോർജ് (കുഞ്ഞൂഞ്ഞമ്മ) - കുവൈറ്റ് ഓയിൽ കമ്പനി ആശുപത്രി മുൻ സ്റ്റാഫ്‌ നേഴ്സ്). 

മക്കൾ: ഡോ. ജീന ജോൺ, ജിബി ജോർജ്. 

മരുമക്കൾ: ഡോ. ബിജോയി ജോൺ, മെറിൻ ജോർജ്. 

കുവൈറ്റ് അഹമ്മദി ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സഭാ ശുശ്രൂഷകൻ പാസ്റ്റർ സി.റെജിമോൻ ജേക്കബ് സഹോദരനാണ്.

Memorial Service

Sunday, Mar 2, 2025 | 6 PM (US Time)

IPC Hebron Houston

Home Going Service & Interment

Monday, Mar 3, 2025 | 9 AM (US Time)

IPC Hebron Houston & South Park Funeral Home

Advertisement