ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പ് നാഷണൽ കോൺഫറൻസ് നവം. 3 മുതൽ ചെങ്ങന്നൂരിൽ
ചെങ്ങന്നൂർ: ക്രിസ്‌ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പിന്റെ (CMF) നാഷണൽ കോൺഫറൻസ് നവംബർ 3, 4 തീയതികളിൽ ചെങ്ങന്നൂർ എസ്.ബി.എസ്. ക്യാമ്പ് സെന്ററിൽ നടക്കും.
മ്യൂസിഷ്യൻമാരുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തി 'Health and Wellness' എന്ന പ്രത്യേക സെഷൻ കോൺഫറൻസിൽ സംഘടിപ്പിക്കും. ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് രഞ്ജിത്ത് രാജ് രവി സെഷന് നേതൃത്വം നൽകും. CMF അംഗമായ ജോയ് ജോൺ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.നവംബർ 3-ന് വൈകുന്നേരം പ്രത്യേക മ്യൂസിക് കൺസെർട്ടും നടക്കും. പാസ്റ്റർ പ്രിൻസ് റാന്നി പ്രസംഗിക്കും. മ്യൂസിക് മിനിസ്ട്രിയിൽ 40 വർഷം പൂർത്തിയാക്കിയവരെ ആദരിക്കുന്ന പ്രത്യേക ചടങ്ങും കോൺഫറൻസിന്റെ ഭാഗമായി നടക്കും. CMF അംഗങ്ങൾക്ക് മാത്രമായിരിക്കും കോൺഫറൻസിൽ പ്രവേശനം അനുവദിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
സി.എം.എഫ്. ഭാരവാഹികളായ സാംസൺ കോട്ടൂർ, ജോസ് ജോർജ്, ഇമ്മാനുവേൽ ഹെൻട്രി, ബിനോയി ചാക്കാ,സുനിൽ സോളമൻ, ബിനു ചാരുത, പ്രതിഷ് വി.ജെ. എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും. സംഗീത മേഖലയിൽ അറിയപ്പെടുന്ന നിർമ്മല പീറ്റർ, കുട്ടിയച്ചൻ, വിൽസൻ ചേന്ദനാട്ടിൽ, ടോണി ഡി. ചെവ്വൂക്കാരൻ എന്നിവർ ക്രിസ്‌ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പ് ഉപദേശകസമതി അംഗങ്ങളായി പ്രവർത്തിക്കുന്നു.





