കുടുംബ സംഗമവും ക്രിസ്തുമസ് ആഘോഷവും 

കുടുംബ സംഗമവും ക്രിസ്തുമസ് ആഘോഷവും 

കോട്ടയം: ന്യൂയോർക്കിലെ ക്രൈസ്റ്റ് ഏജി സഭയുടെ സാമൂഹിക സന്നദ്ധ സംഘടനയായ റേ ഓഫ് ലൗ ഡവലപ്പ്മെൻ്റ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ക്രിസ്തുമസ് ആഘോഷവും ഡിസം. 19 നാളെ രാവിലെ 10 മുതൽ പരിപ്പ് അണ്ണസ്വാമി ഓഡിറ്റോറിയത്തിൽ നടക്കും.

നാഷണൽ ഡയറക്ടർ ജെയിംസ് ചാക്കോ ഉദ്‌ഘാടനം നിർവഹിക്കും. കോർഡിനേറ്റർമാരായ ഷാജൻ ജോൺ എടക്കാട്, സജി മത്തായി കാതേട്ട്, എന്നിവർ പ്രഭാഷണം നടത്തും. ഫീൽഡ് കോർഡിനേറ്റർ ലൗജി പാപ്പച്ചൻ  നേതൃത്വം നൽകും.

റവ.ജോർജ് പി.ചാക്കോ, റവ.ജോർജ് ഏബ്രഹാം വാഴയിൽ എന്നിവർ  അന്തർദേശീയ തലത്തിൽ നേതൃത്വം നല്കുന്ന സംഘടനയാണ് റേ ഓഫ് ലൗ. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ - ആരോഗ്യ മേഖലകളിൽ വിവിധ പ്രവർത്തനങ്ങളാണ് ചെയ്തുവരുന്നത്. അയ്മനം പഞ്ചായത്തിൽ 1000 കുടുംബങ്ങളെ കേന്ദ്രീകരിച്ച് വിവിധ വികസന പദ്ധതികൾ ചെയ്തു വരുന്നു. 15 സ്വയം സഹായ ഗ്രൂപ്പുകളാണ് ഇവിടെയുള്ളത്.