ഗുഡ്ന്യൂസിന്റെ മറ്റൊരു ചരിത്രദൗത്യം


ഗുഡ്ന്യൂസിന്റെ മറ്റൊരു ചരിത്രദൗത്യം
ad
ad
ad

"ദി പെന്തെക്കോസ്റ്റൽ ഹിസ്റ്ററി ഓഫ് നോർത്ത് ഇന്ത്യ" ഡൽഹിയിൽ പ്രകാശനം ചെയ്തു

ഭാരതസുവിശേഷീകരണരംഗത്ത് സങ്കീർണമായ നിരവധി പ്രശ്‌ന ങ്ങൾ ഉയരുകയാണ്. മുമ്പ് ഏതൊരുകാലത്തേക്കാളും അധികം ഹൃദയവേദന ഉളവാക്കുന്ന അക്രമ സംഭവങ്ങൾ ക്രൈസ്‌തവ ആ രാധനകൾക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വർധിച്ചു കൊണ്ടിരിക്കയാണന്നാണ് അവിടെനിന്നു ലഭിക്കുന്ന വിവരങ്ങൾ. പള്ളികളിൽ ആരാധനാസമയത്ത് കടന്നുകയറി അതിക്രമം കാണിക്കുന്നവർ പെരുകിവരികയാണെന്നു റിപ്പോർട്ടുകൾ സൂ ചിപ്പിക്കുന്നു. നിരവധി ദൈവാലയങ്ങളിലും മിഷൻ കേന്ദ്രങ്ങളിലും കഴിഞ്ഞ മാസങ്ങളിൽ ആക്രമണം ഉണ്ടായതായി അറിയുന്നു.

ഇത്തരം വിധ്വംസകപ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്ന തുകൊണ്ട് ഇവിടുത്തെ മിഷനറിപ്രവർത്തനങ്ങൾ മന്ദീഭവിപ്പിച്ചു കളയാം എന്ന് ആരും കരുതരുത്. ഭയപ്പെടുത്തി പിൻതിരിപ്പിച്ച് അയയ്ക്കാവുന്നവരല്ല മിഷനറിമാർ. ജീവൻ പണയപ്പെടുത്താൻ ധൈര്യംകാണിക്കുന്ന ധീരരായ സമർപ്പിതരാണവർ. അവരോടൊ പ്പം ദൈവമുണ്ട്. പ്രതികൂല സാഹചര്യങ്ങള നേരിടാൻ അവർക്കു കരുത്തുപകരുന്നത് ദൈവമാണ്. അതു പ്രതിയോഗികൾ മനസി ലാക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുമുണ്ട്. അതുകൊണ്ടുത ന്നെയാകാം ചിലയിടങ്ങളിൽ മിഷനറിമാർക്കുനേരെ ആക്രമണം ഉണ്ടാകുമ്പോൾ അവയുടെ നിജസ്ഥിതിയും മിഷനറിമാരുടെ ത്യാഗവും ചില ദേശീയമാധ്യമങ്ങളിലെങ്കിലും വരുന്നത്. കോവി ഡ് കാലത്തു ആയിരത്തിലധികം മിഷനറിമാർ ഉത്തരേന്ത്യയിൽ മരിച്ചതായി പറയപ്പെടുന്നു. ആ നഷ്ടം ഭാരതസഭയുടെ തീരാനഷ്ട മാണ്. എങ്കിലും അപ്പൊസ്‌തലനായ പൗലാസ് രേഖപ്പെടുത്തിയ തുപോലെ, 'എങ്കിലും ഞാൻ എൻ്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എൻ്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളു.' ഇതാണ് ഓരോ മിഷ നറിയും നിശബ്ദനായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ സേവനം ചെയ്യുന്ന മിഷനറിമാരെ, നിങ്ങ ളെ ഞങ്ങൾ സ്നേഹിക്കുന്നു. ഞങ്ങളുടെ പ്രാർഥനകൾ എന്നും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.

ഈ പശ്ചാത്തലത്തിലാണ് ഉത്തര ഭാരതത്തിൻ്റെ പെന്തെക്കോസ് തു ചരിത്രം 'ദി പെന്തെക്കോസ്റ്റൽ ഹിസ്റ്ററി ഓഫ് നോർത്ത് ഇന്ത്യ' രണ്ടാഴ്‌ച മുമ്പ് മാത്രം ന്യൂഡൽഹിയിൽ പ്രകാശനം ചെയ്തത്. ഒക്ടോ. 11 ന് ഗുഡ്‌ന്യൂസ് കൺവൻഷനിൽ ഗുഡ്‌ന്യൂസ് ഡൽഹി ചാപ്റ്റർ (എൻസിആർ) ചീഫ് അഡ്വൈസർ പാസ്റ്റർ ആർ. എ ബ്രഹാം, ഡോ. പോൾ മാത്യൂസിനു (ഉദയപ്പൂർ) നൽകിയാണ് ഇതിന്റെ പ്രകാശനം നിർവഹിച്ചത്. ഐപിസി രോഹിണി സഭാ ഹാളിൽ നടന്ന സമ്മേളനത്തിൽ മുഖ്യ രക്ഷാധികാരി ഡോ. ലാജി പോൾ അധ്യക്ഷത വഹിച്ചു.

ഉത്തര ഭാരതത്തിൽ പെന്തെക്കോസ്‌ത്‌ ഉണർവ് എത്തി ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും കൃത്യമായ ചരിത്രരേഖകളുടെ അഭാവം മ നസിലാക്കി, ഡൽഹി ഗുഡ്‌ന്യൂസ് ചാപ്റ്ററിൻ്റെ ചുമതലയിലാണ് ഈ ഗ്രന്ഥം തയ്യാറാക്കിയത്. വടക്കെ ഇന്ത്യയിലെ സുവിശേഷ വേലയിൽ വ്യാപൃതരായിരുന്ന ദൈവദാസന്മാരുടെ ജീവിതാനുഭവങ്ങൾ, അരനൂറ്റാണ്ട് പിന്നിട്ട സഭകളുടെ ചരിത്രം, ആദ്യകാല മിഷനറിമാരുടെയും പ്രവർത്തകരുടെയും അനുഭവ വിവരണം, ഹിന്ദി മേഖലയിലെ മലയാളി ക്രൈസ്‌തവ നേതാക്കളുടെ ചരിത്ര ങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ഇംഗ്ലീഷിലുള്ള ഈ പുസ്‌തകം രചിച്ചിരിക്കുന്നത്. ഡെപ്യൂട്ടി ചീഫ് പേട്രൺ എം. ജോണിക്കുട്ടി സദസിനു പുസ്ത‌കം പരിചയപ്പെടുത്തി.

ഓരോ ബൈബിൾ വിദ്യാർഥികൾക്കും റിസേർച്ച് ഫെലോകൾ ക്കും, സഭാശുശൂഷകന്മാർക്കും ഏറെ പ്രയോജനപ്പെടുന്ന ഈ ഗ്രന്ഥം വൈദീക വേദപഠന ശാലകളിൽ റഫറൻസ് ഗ്രന്ഥമായും ഉപകാരപ്പെടണമെന്ന താല്‌പര്യത്തോടെയാണ് തയ്യാറാക്കിയിട്ടു ളളത്. താമസിയാതെതന്നെ ഹിന്ദി, മലയാളം പതിപ്പുകളും പുറ ത്തിറക്കാൻ പദ്ധതിയുണ്ട്.

Advertisement