ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണൽ എജ്യുക്കേഷൻ ഡയറക്ടറായി പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് നിയമിതനായി


ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണൽ എജ്യുക്കേഷൻ ഡയറക്ടറായി പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് നിയമിതനായി
ad
ad
ad

ഒമാൻ: ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണിന്റെ എജ്യുക്കേഷൻ ഡയറക്ടറായി പാസ്റ്റർ ഗ്ലാഡ്സൺ വർഗീസിനെ നിയമിച്ചു. ജിസിസി രാജ്യങ്ങളും യുകെയിലെ ക്രോസ് കൾച്ചറൽ ശുശ്രൂഷാ മേഖലയും ഉൾപ്പെടെ പത്ത് രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന റീജിയണിന്റെ നിയമനം റീജിയണൽ സൂപ്രണ്ട് ഡോ. സുഷിൽ മാത്യു പ്രഖ്യാപിച്ചു.

ദൈവശാസ്ത്രത്തിലും അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുണ്ട്. കൗൺസലിംഗ് സൈക്കോളജിയിൽ ഗവേഷക വിദ്യാർത്ഥിയായ അദ്ദേഹം, മുൻപ് യുഎഇയിലെ എജ്യുക്കേഷൻ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഒമാനിലെ എജ്യുക്കേഷൻ ഡയറക്ടറായും പെനിയേൽ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സീനിയർ പാസ്റ്ററായും സേവനം അനുഷ്ഠിക്കുന്നു.

Advertisement