തിരുവില്വാമല കൺവൻഷൻ ഏപ്രിൽ 24 മുതൽ

തിരുവില്വാമല കൺവൻഷൻ ഏപ്രിൽ 24 മുതൽ

ചേലക്കര: തിരുവില്വാമല ഫുൾ ഗോസ്പൽ ചർച്ചിൻ്റെ രജതജൂബിലിയോട് അനുബന്ധിച്ച് ഏപ്രിൽ 24,25 തിയതികളിൽ തിരുവില്വാമല സഭാ ഗ്രൗണ്ടിൽ സുവിശേഷ യോഗങ്ങൾ നടക്കും. വൈകിട്ട് 6.30 ന് ആണ് പൊതുയോഗങ്ങൾ.

പാസ്റ്റര്‍ ഷെമീർഖാൻ(തൃശൂര്‍), പാസ്റ്റര്‍ യോഹന്നാൻ ശാമുവേൽ (ഉത്തർപ്രദേശ്) എന്നിവർ പ്രസംഗിക്കും.

പാസ്റ്റർ  ജെറോം ഐസക്, ഇമ്മാനുവൽ എസ് സാബു, അഭിഷ ബി ആശ്രേയ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.വിവരങ്ങൾക്ക് : 82814 62863