വാഹനാപകടം: അമ്മയും മകനും മരണപ്പെട്ടു

വാഹനാപകടം:  അമ്മയും മകനും മരണപ്പെട്ടു

ഏബൽ ടി. അജേഷ് (19),  ഗീത അജേഷ് (46) എന്നിവർ മരണപ്പെട്ടു.

പയ്യപ്പാടി: വാഹനാപകടത്തിൽ  ഐപിസി മല്ലപ്പള്ളി ഡിസ്ട്രിക്ട് പയ്യപ്പാടി എബനേസർ സഭാ സെക്രട്ടറി അജേഷ് ടി. മാത്യുവിൻ്റെ ഭാര്യ ഗീത അജേഷ് (46), മകൻ ഏബൽ ടി. അജേഷ് എന്നിവർ മരണപ്പെട്ടു.

ഫെബ്രു. 2ന്  ഏബെലിന്റെ പഠനാവശ്യത്തിനായിഎറണാകുളത്ത്  പോയി മടങ്ങി വരവേ ഏറ്റുമാനൂർ തവളക്കുഴിയിൽ  അവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു.

വാഹനത്തിൽ അജേഷ്, ഭാര്യ ഗീത, മകൻ ഏബല്‍, മകൾ എയ്ഞ്ചൽ എന്നിവർ ഉണ്ടായിരുന്നു. പിതാവായ അജേഷ് മാത്രം നിസാരപരുക്കുകളോടെ രക്ഷപ്പെട്ടു. മറ്റുള്ളവർ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു. ചികിത്സയിലിരിക്കെയാണ് ഗീതയും മരണപ്പെട്ടത്.

ഭൗതീക ശരീരം ഫെബ്രു. 16ന് വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരുന്നതും, ശേഷം 17ന് രാവിലെ 8:30 ക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 12 ന് ഐപിസി എബനേസർ ചർച്ച് പയ്യപ്പാടിയുടെ സെമിത്തേരിയിൽ സംസ്കരിക്കും.

Advertisement