ഐപിസി അടിയന്തര ജനറൽ കൗൺസിൽ നവം. 11 ഇന്ന് വൈകിട്ട് 7ന്
കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ ഇന്ത്യ അടിയന്തര യോഗം ഇന്ന് വൈകുന്നേരം 7 മണി മുതൽ നടക്കും എന്ന് ആക്ടിംഗ് പ്രസിഡണ്ട് പാസ്റ്റർ ഫിലിപ്പ് പി.തോമസ് അറിയിച്ചു.പ്രസിഡണ്ടായിരുന്നു റവ ഡോ ടി വത്സൻ ഏബ്രഹാമിന്റെ മരണത്തെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ഭരണപരമായ തുടർനടപടികൾ സ്വീകരിക്കുന്നതിനും ആണ് അടിയന്തര ജനറൽ കൗൺസിൽ നടക്കുന്നത്.
റവ. വത്സൻ എബ്രഹാമിന്റെ മരണത്തെ തുടർന്ന് ഭരണഘടന അനുസരിച്ചും മുൻകാല കീഴ്വഴക്കങ്ങൾ അനുസരിച്ചും വൈസ് പ്രസിഡൻറ് ആക്ടിംഗ്പ്രസിഡണ്ടായി ചുമതല വഹിക്കുന്ന നടപടി ക്രമമാണ് ഐപിസി പിന്തുടരുന്നത്.
Advertisement































