സഭകളുടെ ഐക്യത്തിനും ഉണർവ്വിനും ഗുഡ്ന്യൂസിൻ്റെ പ്രവർത്തനം ഊർജമായി : സി.വി മാത്യു

സഭകളുടെ ഐക്യത്തിനും ഉണർവ്വിനും ഗുഡ്ന്യൂസിൻ്റെ പ്രവർത്തനം ഊർജമായി : സി.വി മാത്യു

പാലക്കാട്‌ : പാലക്കാട് ജില്ലയിലെ ഗുഡ്ന്യൂസ് പ്രവർത്തകരിൽ പുതിയ ഊർജം പകർന്ന പ്രവർത്തക സമ്മേളനം മാർച്ച്‌ 13 ന് ഫെയ്ത്ത് സിറ്റി ഹാളിൽ നടന്നു.

പ്രസിഡന്റ്‌ പാസ്റ്റർ ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി. വി. മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. എല്ലാസഭകളെയും ചേർത്ത് പിടിച്ചുള്ള ഗുഡ്ന്യൂസിന്റെ പ്രവർത്തനങ്ങൾ കേരളത്തിലെ സഭകളുടെ ഐക്യതക്കും ആത്മീയ വളർച്ചക്കും കാര്യമായ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും സന്തോഷവും ഉണ്ടെന്നും, പ്രവർത്തന വീഥിയിൽ 46 വർഷം പിന്നിടുമ്പോൾ ലോകമെമ്പാടുമുള്ള ദൈവജനത്തിന്റെ ഹൃദയത്തിൽ മായാത്ത മുദ്ര പതിപ്പിക്കാൻ ഗുഡ്ന്യൂസ് ന് കഴിഞ്ഞുവെന്നും സി. വി. മാത്യു പറഞ്ഞു.

കോർഡിനേറ്റിങ് എഡിറ്റർ ടോണി ഡി. ചെവൂക്കാരൻ ഗുഡ്ന്യൂസിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ കോർഡിനേറ്റർ ജോർജ് തോമസ് ആമുഖ പ്രഭാഷണം നടത്തി. പാസ്റ്റർ കെ. പി. വർഗീസ്, പാസ്റ്റർ ജോർജ് തോമസ്, പി.കെ.ദേവസി, പാസ്റ്റർ പ്രദീപ് പ്രസാദ്, എബ്രഹാം വടക്കേത്ത് , ആശിഷ് മാത്യു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി പാസ്റ്റർ പി. ജി.യേശുദാസൻ സ്വാഗതവും ഹെബ്‌റോൻ ഡേവിഡ് കെ.വി.നന്ദിയും പറഞ്ഞു.

Advertisement