ഏ.ജി പഴയന്നൂർ സഭയുടെ കൺവൻഷൻ ഫെബ്രു.7 മുതൽ

ഏ.ജി പഴയന്നൂർ സഭയുടെ കൺവൻഷൻ ഫെബ്രു.7 മുതൽ

പഴയന്നൂർ: ഏ.ജി പഴയന്നൂർ സഭയുടെ സുവിശേഷ യോഗവും സംഗീതവിരുന്നും ഫെബ്രു.7 മുതൽ 9 വരെ പുത്തിരിത്തറ ജംഗ്ഷനു സമീപം നടക്കും. കുന്നംകുളം സെക്ഷൻ പ്രസ്ബിസ്റ്റർ പാസ്റ്റർ പി.എം.എബ്രഹാം ഉദ്ഘാടനം നിർവഹിക്കും.

പാസ്റ്റർമാരായ ടി.ജെ. സാമുവേൽ (ഏ.ജി. മലയാളം ഡിസ്ട്രി. സൂപ്രണ്ട്), വി.ടി. ഏബ്രഹാം (ഏ.ജി. മലബാർ ഡിസ്ട്രി. സൂപ്രണ്ട്), അനിൽ കൊടിത്തോട്ടം എന്നിവർ പ്രസംഗിക്കും. ഇവാ. ക്രിസ്റ്റോ ജോൺസൺ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.