മലയാളികൾ മനുഷ്യനാവാനാണ് പ്രാർത്ഥിക്കേണ്ടത് : മന്ത്രി കെ. രാജൻ

തൃശൂർ : മലയാളികൾ മനുഷ്യനാവാൻ ആണ് പ്രാർത്ഥിക്കേണ്ടതെന്ന് മന്ത്രി കെ. രാജൻ അഭ്യർത്ഥിച്ചു.
അനുദിനം പെരുകുന്ന അക്രമങ്ങളും കൊലപാതകങ്ങളും മനുഷ്യ മനസിനെ മരവിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ മലയളികളിൽ നിന്നും മനുഷ്യത്വം അകുന്നതിൻ്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. യുവതലമുറയെ അടിമയാക്കുന്ന ലഹരി മരുന്നാണ് ഇതിനു പിനിലെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യനെ നല്ലവരാക്കുന്ന പ്രവർത്തികളാണ് പെന്തെക്കോസ്തു സമൂഹം ചെയ്യുന്നത്. നല്ല പ്രവർത്തികൾ ചെയ്യാൻ സഭകൾ മുന്നിട്ടിങ്ങണമെന്നും
മന്ത്രി ആഹ്വാനം ചെയ്തു.
ഐപിസി തൃശൂർ ഈസ്റ്റ് സെൻ്ററിൻ്റെ പട്ടിക്കാടുള്ള സഭാ ആസ്ഥാനത്തിലേക്ക് പണി പൂർത്തിയാക്കിയ റോഡിൻ്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി മന്ത്രിയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് 14.70 ലക്ഷം രൂപ അനുവദിച്ചിരുന്നു.