ഗോഡ്സൺ ജോജിയ്ക്ക് ഡോ. എപിജെ അബ്ദുൾ കലാം ബാലപ്രതിഭാ പുരസ്കാരം
വാർത്ത: ബേസിൽ അറക്കപ്പടി
പെരുമ്പാവൂർ: ഇരിങ്ങോൾ ലൂക്ക് മെമ്മോറിയൽ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ഗോഡ്സൺ ജോജിന് ഡോ. എ പി ജെ അബ്ദുൾ കലാം ബാലപ്രതിഭാ പുരസ്കാരം ലഭിച്ചു.
ഡോ. എ പി ജെ അബ്ദുൾ കലാം സ്റ്റഡി സെന്ററിന്റെ അഭിമുഖ്യത്തിൽ വിവിധ മേഖലയിൽ മികവിന് നൽകുന്ന പുരസ്കാരമാണ് വിദ്യാർത്ഥി ഗോഡ്സൺ ജോജി കരസ്ഥമാക്കിയത്. പുരസ്കാര വിതരണം ഒക്ടോബർ 15 നു നടന്ന ചടങ്ങിൽ ബഹു. മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.
ഐപിസി കീഴില്ലം സഭാംഗമാണ് ഗോഡ്സൺ ജോജി. കാവുമ്പാട്ട് ലൗനയുടെയും ജോജിയുടെയും മകനാണ് ഗോഡ്സൺ.
സൺഡേ സ്കൂൾ തലന്ത് പരിശോധനയിൽ മൂന്ന് പ്രാവശ്യം തുടർച്ചയായി വ്യക്തി ഗത ചാമ്പ്യനാണ്. കീ ബോർഡ്, ഡ്രം തുടങ്ങിയ ഉപകരണങ്ങളിലും മികവ് തെളിയിച്ചു.
ലളിതഗാന മത്സരത്തിൽ 2023 ൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ അഞ്ചു വർഷമായി ജില്ലാ തലത്തിൽ ക്വിസ് മത്സരങ്ങളിലും ലളിത ഗാന മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. CBSE സഹോദയ കലോത്സവങ്ങളിലും കവിതാ പാരായണം, ലളിതഗാനം എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. സ്കൂൾ തലത്തിൽ 2023 ലും 2024 ലും കലാ പ്രതിഭാ പട്ടം തേടിയെത്തി.
ഫുൾ A+ എല്ലാ വിഷയങ്ങളിലും നേടി അക്കാദമിക മികവും ഒരു പോലെ മുന്നോട്ട് കൊണ്ട് പോകാൻ ഈ കൊച്ചു മിടുക്കന് കഴിയുന്നു.
Advertisement