ഇമ്മോർട്ടൽ ലൈഫ് തിയോളജിക്കൽ സെമിനാരി: ഗ്രാജുവേഷൻ സർവീസും ഓഡിനേഷൻ ശുശ്രൂഷയും
കോട്ടയം: ഇമ്മോർട്ടൽ ലൈഫ് തിയോളജിക്കൽ സെമിനാരി ഗ്രാജുവേഷൻ സർവീസും ഓഡിനേഷൻ ശുശ്രൂഷയും ഒക്ടോബർ 9ന് പാമ്പാടി ഇമ്മോർട്ടൽ ലൈഫ് ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടന്നു. ചെയർമാൻ ഡോ. അജു മാത്യൂസ് ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. എം.പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാർ ജയമോൾ അജു, സഭാ വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ. ജെ. ജോസ് എന്നിവർ പ്രാർത്ഥന നയിച്ചു.
പാസ്റ്റർ റോബിൻ ആൻഡ് ടീം ഗാനശുശ്രൂഷ നയിച്ചു. ഡബ്ലിൻ പെനിയേൽ പെന്തക്കോസ്തൽ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ സാബി കുര്യന് ഓർഡിനേഷൻ ലഭിച്ചു. ഡോ. അജു മാത്യൂസ് ജേക്കബ് ഓർഡിനേഷൻ ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർമാരായ ഷാജു വർഗീസ്, എബി മാത്യു, അജോ അലക്സ് ജെയിംസ് ജോർജ്, കെ.ജെ ജോബ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Advertisement



































