ഭാരത സംസ്ഥാനങ്ങളിലൂടെ:  ഇന്ത്യാ പ്രാർത്ഥനാ യാത്ര സമാപിച്ചു

ഭാരത സംസ്ഥാനങ്ങളിലൂടെ:  ഇന്ത്യാ പ്രാർത്ഥനാ യാത്ര സമാപിച്ചു
ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജിൽ നടന്ന പ്രാർത്ഥന സമ്മേളനം

കൽപ്പറ്റ : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സംഘടിപ്പിച്ച ഭാരത പ്രാർത്ഥനാ യാത്ര സമാപിച്ചു. കേരളത്തിലെ വയനാട്ടിൽ നിന്നാരംഭിച്ച്‌ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന,പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഞ്ചൽ, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ  ഏഴായിരം കിലോമീറ്റർ റോഡ് മാർഗ്ഗം സഞ്ചരിച്ചാണ് 'ഭാരത പ്രാർത്ഥനാ യാത്ര' സംഘടിപ്പിച്ചത്.  

ഡെറാഡൂൺ ന്യൂ  തിയോളജിക്കൽ കോളേജ് 

വിവിധ സംസ്ഥാനങ്ങളിൽ പ്രത്യേക പ്രാർത്ഥനാസമ്മേളനങ്ങളും, ഓൺ ഡ്രൈവ് പ്രയറും നടത്തി. ഇന്ത്യയുടെ വർത്തമാനകാല സാഹചര്യത്തിന്റെ  ഗൗരവവും തീക്ഷണതയും ഉൾക്കൊണ്ട്  നിരവധി വിശ്വാസികൾ പ്രാർത്ഥനയ്ക്കായി ഒരുമിച്ചു.

മീനങ്ങാടി ചർച്ച് ഓഫ്‌ ഗോഡ് ഹാളിലും, മീനങ്ങാടി അസംബ്ലിസ് ഓഫ് ഗോഡ് ഹാളിലും, സുൽത്താൻബത്തേരി അസംബ്ലിസ് ഓഫ് ഗോഡ്  ഹാളിലും, പുല്ലാഞ്ഞിമേട്  ഫിലാദെൽഫിയ ഫെലോഷിപ്പ് സെന്ററിലും, ബാംഗ്ളൂർ മത്തിക്കരൈ ഐ.പി.സി. ഹാളിലും സെക്കൻന്തരബാദ് അജ്വാൾ ചർച്ച്‌ ഓഫ് ഗോഡ് ഇൻ ഇന്ത്യാ ഹാളിലും, യു.പി. ക്രിസ്റ്റ്യൻ ഫെലോഷിപ്പ് സഭയിലും, മൊഹാലി ശാരോൻ ഫെലോഷിപ്പ് സഭയിലും,  ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് മെയിൻ ഹാളിലും, ജയ്പൂർ പ്രൈഡ്  ഹാളിലും പ്രാർത്ഥന നടന്നു. സഭാ ശുശ്രൂഷകന്മാരും, മിഷൻ ലീഡേഴ്സും, ബൈബിൾ സ്കൂൾ വിദ്യാർത്ഥികളും, വേദാധ്യാപകരും, ലേ-ലീഡേഴ്സും സഭാ വിശ്വാസികളും പങ്കെടുത്തു. 

ഹൈദരാബാദ്

പാസ്റ്റർമാരായ സജു പി. വൈ, പ്രകാശ് സ്റ്റീഫൻ, ഹെൻസ്വൽ ജോസഫ്, ജെയിംസ് ജോൺ, പോൾ മാത്യൂസ്,  ലാൻസൻ പി. മത്തായി, പി.വി. ബിനോയ്, ലിവിങ്സ്റ്റൺ വി.രാജു, ബിജോ വി. കുര്യൻ, കെ. സി. ജോസഫ്,  ബ്രദർ ശാന്തകുമാർ, മാത്യു ജോർജ്,  വി. എ. എബ്രഹാം, ബെന്നി സി. മോസസ്, റവ. അഗസ്റ്റിൻ എ. കോശി, എം. ഡി. സാമുവൽ,  ബ്ലസ്സൻ സാമുവൽ, ഡോ. ബിജു ചാക്കോ, ഡോ. ജോർജ് ഉമ്മൻ, ആശിഷ് അലക്സാണ്ടർ, ഷാജി എബ്രഹാം, ജോഷ്വാ ജെ., ജെയിംസ് വർഗീസ്, സാം തോമസ്, ജെയിംസ് ജോൺ  തുടങ്ങിയവർ  വിവിധ സ്ഥലങ്ങളിൽ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുകയും ആതിഥ്യമരുളുകയും ചെയ്തു. പ്രാർത്ഥനാ യാത്രയ്ക്ക് പാസ്റ്റർ കെ. ജെ.ജോബ് വയനാട് നേതൃത്വം നൽകി.

ജയ്പൂർ

ഒക്ടോ. 17,  18 തീയതികളിൽ ഇന്ത്യയിലെ പ്രയർ ഗ്രൂപ്പ് ലീഡേഴ്സിനെ മാത്രം ഉൾക്കൊള്ളിച്ച് ഡൽഹി അഗാപ്പേ സെന്ററിൽ നാഷണൽ പ്രയർ കോൺഫറൻസും നടന്നു. പാസ്റ്റർമാരായ ഡോ. അലക്സ് എബ്രഹാം, മോഹൻ പി.ഡേവിഡ്, സുധീർകുറുപ്പ്, ചാണ്ടി വർഗീസ്, ഒ.ഫിലിപ്പ്കുട്ടി തുടങ്ങിയവർ പ്രഭാഷകരായിരുന്നു. പാസ്റ്റർമാരായ ഷാജി കുര്യൻ ചാമംപതാൽ, കെ.ജെ.ജോബ് വയനാട്,  ജേക്കബ് പാലയ്‌ക്കൽ ജോൺ പട്ന ,കെ.ടി.ജോസഫ് രത്‌ലാം, എബനേസർ ദാനിയേൽ ഡൽഹി, ജിനോയ് കുര്യാക്കോസ് ജബൽപൂർ തുടങ്ങിയവർ ശ്രദ്ധേയമായ നാഷണൽ പ്രയർ കോൺഫറൻസിനു നേതൃത്വം നൽകി

ക്രിസ്ത്യൻ ഫെലോഷിപ്പ് സെന്റർ യു. പി.

അറസ്റ്റിനെയും ജയിൽവാസത്തെയും തുടർന്ന് കഠിന ശാരീരിക, മാനസീക പീഡനങ്ങൾക്കിരയായ പാസ്റ്റർമാരെയും സന്ദർശിക്കാൻ പ്രത്യേക സമയം കണ്ടെത്തി.

പത്തൊൻപത് ദിവസം നീണ്ടു നിന്ന യാത്രയിൽ ഏഴായിരം കിലോമീറ്റർ മാരുതി എർട്ടിഗ വാഹനം ഡ്രൈവ് ചെയ്ത് സന്ദീപ്‌ വിളുമ്പുകണ്ടവും യാത്രയുടെ ഭാഗമായി.

Advt.