വി.ഇ.വർഗീസ് സാർ (മുൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്- 77) കർത്തൃസന്നിധിയിൽ

വി.ഇ.വർഗീസ് സാർ (മുൻ  ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്-  77) കർത്തൃസന്നിധിയിൽ

വി. ഇ. വർഗീസിൻ്റെ സംസ്കാരം സെപ്.11 ന്

പഴമ്പാലക്കോട് : തിരുവല്ല മേപ്രാൽ പുരക്കൽ ഈപ്പൻ ചെറിയാന്റെ മകനും എ ജി സഭയിലെ പ്രമുഖ വിശ്വാസിയും മുൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമായ വി. ഇ. വർഗീസ് സാർ (77) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 

സെപ്. 10 ന് വൈകിട്ട് 3 ന് പഴമ്പാലക്കോട് വാഴപ്പിള്ളി ഭവനാങ്കണത്തിൽ തിരുവില്വാമല എ.ജി സഭയുടെ നേതൃത്വത്തിൽ പൊതുദർശനവും അനുസ്മരണ സമ്മേളവും നടക്കും. 

സംസ്കാരം സെപ്.11 ന് വ്യാഴാഴ്ച രാവിലെ 8 ന് തിരുവല്ല മേപ്രാൽ ചർച്ച് ഓഫ് ഗോഡ് സഭാഹാളിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 1 ന് സഭാ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ.

ഇംഗ്ലണ്ടിൽ , മാഞ്ചസ്റ്റർ പട്ടണത്തിൽ ,  മകളുടെ കുടുംബത്തെ സന്ദർശിക്കാൻ ചില ദിവസങ്ങൾക്കു മുമ്പ് ഭാര്യയോടൊപ്പം  ഇംഗ്ലണ്ടിൽ ആയിരുന്നു. പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്നാണ് ആഗസ്റ്റ് 27 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ആയിട്ടാണ് ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചത് , ജോലിയോടൊപ്പം സുവിശേഷ വേലയിൽ കുടുംബമായി അവർ വ്യാപൃതരായിരുന്നു. തൃശൂർ ഡിസ്‌ട്രിക്ടിൽ തിരുവില്വാമലയിൽ എ.ജി.സഭയുടെ സ്ഥാപനത്തിനു മുൻകൈയെടുത്തു. ജോലിയിൽ നിന്നും വിരമിച്ച ശേഷം എ.ജി. സഭയുടെ പുനലൂരിലെ ഓഫീസിൽ നിയമ ഉപദേശകനായിരുന്നു. 

ഭാര്യ: പഴമ്പാലക്കോട് വാഴപ്പിള്ളി കുടുംബാംഗം മേഴ്സി വർഗീസ് (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: സുമി ജിനു യുഎസ്), അനി ടിജോ (യുകെ), റബേക്ക സജോഷ് (മണ്ണാർകാട്). മരുമക്കൾ: ജിനു ജോൺ (യു എസ് ) ടിജോ കുരുവിള (യുകെ) സജോഷ് സാമുവേൽ (മണ്ണാർക്കാട്).

റിട്ടയേഡ് ഡിസ്ട്രിക്റ്റ് ജഡ്ജ് വിൽസൻ്റ് ചാർലി ഭാര്യാ സഹോദരനാണ്.

വാർത്ത: ഏബ്രഹാം വടക്കേത്ത്