ഐപിസി അടൂർ വെസ്റ്റ് സെന്റർ കൺവൻഷൻ

ഐപിസി അടൂർ വെസ്റ്റ് സെന്റർ കൺവൻഷൻ

ലിജോ ശാമുവൽ (പബ്ലിസിറ്റി കൺവീനർ)

അടൂർ :അടൂർ : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) അടൂർ വെസ്റ്റ് സെന്റർ കൺവെൻഷൻ നവംബർ 12 ബുധൻ മുതൽ 16 ഞായർ വരെ ശൂരനാട് ഐപിസി ശാലേം ഗ്രൗണ്ടിൽ  നടക്കും.

പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ( ഐപിസി കൊട്ടാരക്കര മേഖല പ്രസിഡന്റ്‌ ) ഉദ്ഘാടനം ചെയ്യും. ഐപിസി അടൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ്  പാസ്റ്റർമാരായ എബി അയിരൂർ, ജോർജ് തോമസ്, അനീഷ് കാവാലം, കെ.ജെ തോമസ്, പാസ്റ്റർ രാജു ആനിക്കാട് എന്നിവർ പ്രസംഗിക്കും.

സംഗീത ശുശ്രൂഷകൾക്ക് സെന്റർ ക്വയറിനോടൊപ്പം ഇവാ. ഇമ്മാനുവേൽ കെ ബി, ജോൺസൺ ഡേവിഡ്, സന്തോഷ് ജോയി, പാസ്റ്റർ എബി ബാബു എന്നിവർ നേതൃത്വം നൽകും.

ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ 5 വരെ പുത്രിക സംഘടനകളുടെ സംയുക്ത വാർഷികവും ഞായറാഴ്ച രാവിലെ 8:30 മുതൽ സെന്ററിലെ 28 സഭകളുടെ സംയുക്ത സഭായോഗവും നടക്കും. 

Advt.