20-ാമത് ഐപിസി ഫാമിലി കോൺഫ്രൻസിന് അനുഗ്രഹീത തുടക്കം

20-ാമത് ഐപിസി ഫാമിലി കോൺഫ്രൻസിന് അനുഗ്രഹീത തുടക്കം
നാഷണൽ കൺവീനർ പാസ്റ്റർ സാം വർഗീസ് ഉത്ഘാടനം ചെയ്യുന്നു. ദേശീയ സെക്രട്ടറി ഫിന്നി ഏബ്രഹാം, ട്രഷറാർ ഏബ്രഹാം മോനീസ് ജോർജ് , റോബിൻ മാത്യൂ, സിസ്റ്റർ സൂസൻ ജോൺസൺ എന്നിവർ സമീ

വാർത്ത: നിബു വെള്ളവന്താനം 

കാനഡ: 20-ാമത് ഐ. പി. സി ഫാമിലി കോൺഫ്രൻസിന് അനുഗ്രഹീത തുടക്കമായി. നാഷണൽ കൺവീനർ പാസ്റ്റർ സാം വർഗീസ് ഉത്ഘാടനം ചെയ്തു.

വടക്കേ അമേരിക്കയിലെ ഐ.പി.സി. സഭകളുടെ ജൂലൈ 17 മുതൽ 20 വരെ 20-മത് ദേശീയ കുടുംബ സംഗമം ആൽബർട്ടയിലെ എഡ്മന്റണിലുള്ള മനോഹരമായ റിവർ ക്രീ റിസോർട്ടിലാണ് നടക്കുന്നത്.

പാസ്റ്റർ കെ.ജെ തോമസ് കുമളി, പാസ്റ്റർ പി.ടി തോമസ്, പാസ്റ്റർ നിരൂപ് അൽഫോൻസ്, സിസ്റ്റർ അക്സാ പീറ്റേഴ്സൺ എന്നിവർ പ്രസംഗിക്കും. "ഇതാ അവിടുന്ന് വാതിൽക്കൽ" എന്നതാണ് കൺവെൻഷൻ തീം. കൂടാതെ വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള മറ്റ് നിരവധി അനുഗ്രഹീത ദൈവദാസന്മാർ സമ്മേളനത്തിലുടനീളം വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും.

നാഷണൽ സെക്രട്ടറി ഫിന്നി എബ്രഹാം, നാഷണൽ ട്രഷറാർ ഏബ്രഹാം മോനീസ് ജോർജ്, യൂത്ത് കോർഡിനേറ്റർ റോബിൻ ജോൺ, വുമൺസ് കോർഡിനേറ്റർ സൂസൻ ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

ഇംഗ്ലീഷിലും കൂടാതെ ആദ്യമായി നടത്തപ്പെടുന്ന ഹിന്ദി സെക്ഷനുകളിലും അവിസ്മരണീയമായ മാധുര്യമേറുന്ന ആത്മീയ ഗാനങ്ങൾ ആലപിക്കാൻ  ഷെൽഡൻ ബംഗാരയുടെ നേത്യത്വത്തിൽ മികച്ച ഗായക സംഘം സംഗീത ശുശ്രൂഷകൾ നയിക്കും. അമേരിക്കയിലും കാനഡയിലുമായി ചിതറിക്കിടക്കുന്ന നൂറുകണക്കിന് ഐപിസി സഭകളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ മഹാസമ്മേളനത്തിൽ പങ്കെടുക്കുന്നു. 

അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ആൽബെർട്ടയിൽ, ഗാംഭീര്യമുള്ള റോക്കി പാറക്കെട്ടുകൾ മുതൽ ബാൻസ് നാഷണൽ പാർക്ക്, ജാസ്പർ, ലേക്ക് ലൂയിസ് എന്നി പ്രദേശങ്ങളുടെ ശാന്തമായ പ്രകൃതി ദൃശ്യങ്ങൾ വരെ ആസ്വദിക്കുവാൻ കഴിയുന്ന സ്ഥലത്താണ് കോൺഫ്രൻസ് നടക്കുന്നത്.  കോൺഫറൻസിന്റെ കഴിഞ്ഞ 20 വർഷത്തെ ചരിത്രം ഉൾപ്പെടുത്തിയ സുവനീർ പ്രകാശനകർമ്മം സമ്മേളനത്തിൽ നിർവഹിക്കും.

കോൺഫറൻസിനോട് അനുബന്ധിച്ച് വിവിധ യോഗങ്ങൾ ഉണ്ടായിരിക്കും. അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി പാർത്ത ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ വിശ്വാസികളുടെ ഈ കൂടി വരവ് ഭാരതത്തിന് വെളിയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ഐപിസി സമ്മേളനം കൂടിയാണ്. ദൈവസ്‌നേഹത്തിന്റെയും സത്യ സുവിശേഷത്തിന്റെയും മകുടോദാഹരണമായി ദൈവ ജനത്തിന്റെ ഐക്യതയും സാഹോദര്യവും വിളിച്ചോതിക്കൊണ്ട്, രണ്ട് പതിറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന ഈ കോൺഫറൻസ് അനുഗ്രഹമായി തീരും എന്നുള്ള പ്രതീക്ഷയിലാണ് സംഘാടകർ.

Advertisement