ദ്വിദിന ഫാമിലി സെമിനാർ കൽപ്പറ്റയിൽ സെപ്റ്റംബർ 15ന്
വയനാട് : ഒ.എം. ഫോർവേഡിന്റെയും റിന്യൂവൽ ഇന്റർനാഷണലിന്റെയും ആഭിമുഖ്യത്തിലും കൽപ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ സഹകരണത്തിലും 'ഭക്തിയുള്ള വിവാഹജീവിതം' (Godly marriage life) എന്ന ദിദിന ഫാമിലി സെമിനാർ നടക്കും. സെപ്റ്റംബർ 15,16 തിങ്കൾ ചൊവ്വ ദിവസങ്ങളിൽ രാവിലെ10 മുതൽ 4 വരെ കൽപ്പറ്റ തുർക്കി റോഡിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹാളിലാണ് സെമിനാർ. എ.ജി. കൽപ്പറ്റ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വി. കെ.ജെയിംസ് ഉദ്ഘാടനം നിർവഹിക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ അസോസിയേറ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ. ജെ. ജോബ് അധ്യക്ഷത വഹിക്കും.
പാസ്റ്റർമാരായ കെ.എസ്. സാമുവൽ, സജി വർഗീസ്, മാത്യു എബ്രഹാം എന്നിവർ സെക്ഷനുകൾ നയിക്കും. പാസ്റ്റർമാരായ എം.സി. രമേശ്, സജേഷ് സണ്ണി, ബിജു പോൾ എന്നിവർ നേതൃത്വം നൽകും. സീറ്റുകൾ പരിമിതമാണ്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട ഫോൺ: 80890 90109, 8157089397



