സുവിശേഷ യോഗവും സംഗീത വിരുന്നും

തൃശൂർ :വട്ടായി ഫുൾ ഗോസ്പൽ ചർച്ചിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും ഏപ്രിൽ 15,16 ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 6.30 ന് വട്ടായി ഫുൾ ഗോസ്പൽ ചർച്ചിനു സമീപമുള്ള ഗ്രൗണ്ടിൽ നടക്കും.
പാസ്റ്റർ ദാനിയേൽ ഐയ്രൂർ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ജോയ് പാറക്കൽ എന്നിവർ പ്രസംഗിക്കും. ജോസ് പൂമലയുടെ നേതൃത്വത്തിലുള്ള മ്യൂസിക് ടീം ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ബെൻ റോജർ, രാജു കെ. എ, ബെന്നി ജോൺ എന്നിവർ നേതൃത്വം നൽകും.