ക്രൈസ്തവവിശ്വാസികൾ കാലഘട്ടത്തെ തിരിച്ചറിയണം: പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ്

ക്രൈസ്തവവിശ്വാസികൾ കാലഘട്ടത്തെ തിരിച്ചറിയണം: പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ്
പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു. എക്സിക്യൂട്ടിവ് അംഗങ്ങൾ സമീപം.

ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷന് തുടക്കമായി

വാർത്ത: ചാക്കോ കെ.തോമസ്, ബെംഗളൂരു

ബെംഗളൂരു: ക്രൈസ്തവ വിശ്വാസികൾ കാലഘട്ടത്തെ തിരിച്ചറിഞ്ഞ് സമയം സൂക്ഷമതയോടെ ഉപയാഗിക്കണമെന്ന് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് പ്രസ്താവിച്ചു. ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ഐപിസി ദേശീയ പ്രസിഡൻ്റ് ഡോ വൽസൻ ഏബ്രഹാം പ്രസംഗിക്കുന്നു

രാജ്യമെമ്പാടും ക്രൈസ്തവർക്കെതിരെ നടക്കുന്ന പീഡനങ്ങളെ നിയന്ത്രിക്കാൻ സർക്കാർ പരാജയപ്പെടുമ്പോൾ, വിശ്വാസികൾ സമയം തക്കത്തിൽ ഉപയോഗിച്ച് സുവിശേഷ സന്ദേശം പങ്കുവയ്ക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പാസ്റ്റർ ഏബ്രഹാം മാത്യൂ വല്ലിയത്ത് അധ്യക്ഷനായിരുന്നു. ഐപിസി ദേശീയ പ്രസിഡൻ്റ് പാസ്റ്റർ ഡോ. ടി.വത്സൻ ഏബ്രഹാം വചന പ്രഭാഷണം നടത്തി.  

പകൽ നടന്ന ശുശ്രൂഷക സമ്മേളനത്തിൽ പാസ്റ്റർമാരായ ലാൻസൺ പി.മത്തായി, കൊച്ചുമോൻ ജോസഫ്, ജോസ് മാത്യൂ എന്നിവർ പ്രസംഗിച്ചു.

ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ.വി. ജോസ്, വർഗീസ് മാത്യൂ, പി.പി.ജോസഫ്,പി.സി. ചെറിയാൻ, പാസ്റ്റർ ഡോ. അലക്സ് ജോൺ, പാസ്റ്റർ ഡോ. വി.പി.ജോസ് , കന്നട പ്രഭാഷകരായ പാസ്റ്റർ വിൻസൻ്റ് അമൽദാസ്, പാസ്റ്റർ പി.ശാമുവേൽ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.

പാസ്റ്റർ ടൈറ്റസ് ചാക്കോ മൈസൂരു നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. 

വെള്ളി ,ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ 9.30 വരെ ബൈബിൾ ക്ലാസ്, 10 ന് പൊതുയോഗം , വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ വുമൺസ് ഫെലോഷിപ്പ് സമ്മേളനം പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസിൻ്റെ നേതൃത്യത്തിൽ നടക്കും.

സിസ്റ്റർ കാരൾ ഇടിച്ചെറിയ മുഖ്യാതിഥി ആയിരിക്കും. 

കർണാടകയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അക്കാഡമിക്ക് എക്സലൻസി അവാർഡും വിധവകളായ 10 സഹോദരിമാർക്ക് ധനസഹായവും സമ്മേളനത്തിൽ നൽകും. 

ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടക്കും.

സമാപന ദിവസമായ ഫെബ്രു. 1 ഞായർ രാവിലെ 8.30 ന് കർണാടകയുടെ ഇതരഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന കൺവെൻഷൻ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും സമാപിക്കും.  

കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നും കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് താമസം, ഭക്ഷണം, വാഹനസൗകര്യം തുടങ്ങി വിപുലമായ ഒരുക്കങ്ങൾ നൽകി വരുന്നു.    

 ജനറൽ കൺവീനർ പാസ്റ്റർ കെ.വി. ജോസ് , ജോയിൻറ് കൺവീനർമാരായ പാസ്റ്റർ ജിജോയ് മാത്യു, ബിജു എം .പാറേൽ , പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോർജ് ഏബ്രഹാം ,

ഐപിസി എക്സിക്യൂട്ടിവ് അംഗങ്ങളായ സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂ , ജോയിൻ്റ് സെക്രട്ടറി പി .പി . പോൾസൺ, ട്രഷറർ സജി പാറേൽ എന്നിവർ നേതൃത്വം നൽകുന്നു.

Advertisement