ഐ.പി.സി പാമ്പാടി സെൻ്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഏകദിന കൺവൻഷൻ  മാർച്ച് 31 നാളെ

ഐ.പി.സി പാമ്പാടി സെൻ്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഏകദിന കൺവൻഷൻ  മാർച്ച് 31 നാളെ

അനീഷ് പാമ്പാടി

പാമ്പാടി :- ഐ.പി.സി പാമ്പാടി സെൻ്റർ സൺഡേ സ്കൂൾ അസോസിയേഷൻ വാർഷിക പദ്ധതിയുടെ സമർപ്പണവും ഏകദിന കൺവൻഷനും  മാർച്ച്  31ന് (നാളെ) വൈകിട്ട് 6 മുതൽ 9 വരെ പുളിക്കൽ കവല സീയോൻ ഗ്രൗണ്ടിൽ  നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ  സാം ദാനിയേൽ  ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട പ്രസംഗിക്കും. സെന്റർ സൺ‌ഡേ സ്കൂൾ ക്വയർ ഗാനങ്ങൾ ആലപിക്കും. തോമസ് ചെറിയാൻ, കൊച്ചുമോൻ തോപ്പിൽ, ഷേർലി സാബു തുടങ്ങിയവർ നേതൃത്വം നൽകും.