പാസ്റ്റർ തോമസ് എബ്രഹാം(80) കർത്തൃസന്നിധിയിൽ

പാസ്റ്റർ തോമസ് എബ്രഹാം(80) കർത്തൃസന്നിധിയിൽ

ഖത്തർ: ഐപിസി ഖത്തർ റീജിയൺ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ തോമസ് എബ്രഹാം(80) കർത്തൃസന്നിധിയിൽ  ചേർക്കപ്പെട്ടു.  ശാരീരിക ക്ലേശങ്ങളെ തുടർന്ന് നാട്ടിൽ വിശ്രമജീവിതം നയിച്ചുവരവേ ജൂൺ 29 ന് ആയിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

പാസ്റ്റർ തോമസ് എബ്രഹാം ഐപിസി ഖത്തർ റീജിയൺ ആദ്യത്തെ പ്രസിഡന്റും, ഐപിസി കോട്ടയം തിയളോജിക്കൽ സെമിനാരിയുടെ മുൻ ചെയർമാനും, ഖത്തർ മലയാളി പെന്തക്കോസ്തൽ കോൺഗ്രെഗിയേഷൻ മുൻ പ്രസിഡന്റും, ഹെബ്രോൻ ഐപിസി ഖത്തർ സഭയുടെ സീനിയർ ശുശ്രൂഷകനും ആയിരുന്നു. 

ഭാര്യ: മോളി തോമസ്. മക്കൾ: ഷിബി, ഷിജു, ഷിനു. മരുമക്കൾ: പാസ്റ്റർ ബിജു മാത്യു, പ്രീതി, നിന