പുല്ലാട് അപകടത്തിൽ മരിച്ച ദമ്പതികളുടെ സംസ്ക്കാരം ജനു. 4 ന്
കുമ്പനാട്: പുല്ലാടിനടുത്ത് മുട്ടുമണ്ണിൽ കെ എസ് ആർ ടി സി ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മുട്ടുമൺ ശാരോൻ സഭാംഗങ്ങളായ വെട്ടുമണ്ണിൽ വി. ജി. രാജൻ (68) റീന (56) ദമ്പതികളുടെ സംസ്ക്കാരം മുട്ടുമൺ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി 4 ശനിയാഴ്ച നടക്കും.
പുല്ലാട് ആനമല മാർത്തോമ്മാ ചർച്ച് പാരിഷ് ഹാളിൽ പൊതു ദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം മുട്ടുമൺ ശാരോൻ സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതാണ്.
സഭയിൽ രാത്രിയിൽ നടന്ന പ്രാർത്ഥനയിൽ സംബന്ധിച്ച് മടങ്ങി വരുമ്പോഴാണ് കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. ഇരുവരും തൽക്ഷണം മരിച്ചു.
ഏകമകൾ ശേബയും കുഞ്ഞും സാരമായ പരിക്കുകളോടെ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിലാണ്.
മകൾ: ശേബ രാജൻ
മരുമകൻ: ലിജു സണ്ണി (ഒലിപുറത്ത്, ചെറുകോൽ)
Advertisement