ഐപിസി താബോർ ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് പുതിയ നേതൃത്വം


ഐപിസി താബോർ ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് പുതിയ നേതൃത്വം
ad
ad
ad

തിരുവനന്തപുരം: ഐപിസി താബോർ ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് (താബോർ ആശ്വാസ ഭവൻ) പുതിയ നേതൃത്വം നിലവിൽ വന്നു.

ഡോ. സാമുവൽ സി. ജോസഫ് (രക്ഷാധികാരി), കെ.ജെ. ചാക്കോ (പ്രസിഡൻ്റ്), ജി.ടി. സാമൂവേൽ (സെക്രട്ടറി), ബിനു വി.ജോർജ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

തിരുവനന്തപുരം പട്ടണത്തിൽ ചികിത്സയ്ക്കായി  എത്തുന്ന ക്യാൻസർ രോഗികൾ ഉൾപ്പെടെയുള്ളവർക്ക്  സൗജന്യ നിരക്കിൽ താമസസൗകര്യവും ഭക്ഷണവും നൽകുന്ന ഒരു ആതുരസേവന സ്ഥാപനമാണ് താബോർ ആശ്വാസ ഭവൻ. പെന്തെക്കോസ്ത് പ്രസ്ഥാനത്തിന് തന്നെ അഭിമാനമായ ഈ സ്ഥാപനം കഴിഞ്ഞ 10 വർഷമായി അനേകർക്ക് ആശ്വാസമായി നിലകൊള്ളുന്നു. 

രക്ഷാധികാരി ഡോ. സാമുവൽ സി. ജോസഫ് പരേതനായ പാസ്റ്റർ വി.ടി. ജോസഫിന്റെ മൂത്ത മകനാണ് സെക്രട്ടറിയേറ്റിൽ നിന്നും അഡീഷണൽ സെക്രട്ടറിയായി വിരമിച്ചു.

പ്രസിഡൻ്റ് കെ.ജെ. ചാക്കോ BSNL റിട്ടയേർഡ് CGM മാണ് .

സെക്രട്ടറി ജി.ടി. സാമുവൽ മറൈൻ എൻജിനീയറും ഐപിസി താബോർ സഭയുടെ ജോ. ട്രഷററുമാണ്.

ട്രഷറർ ബിനു വി. ജോർജ് ഐപിസി കേരള സ്റ്റേറ്റ് ട്രഷററും ഐപിസി താബോർ സഭയുടെ സെക്രട്ടറിയുമാണ്. ബിസിനസുകാരനാണ്

Advertisement